യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പുനഃപരിശോധിക്കുന്നു

ഗൾഫിലെ യുദ്ധം അവസാനിപ്പിക്കാനുള്ള യുഎസ് നിർദ്ദേശം ഇറാൻ പുനഃപരിശോധിക്കുകയാണെങ്കിലും, മിഡിൽ ഈസ്റ്റ് സംഘർഷം അവസാനിപ്പിക്കാൻ ചർച്ചകൾ നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി ബുധനാഴ്ച പറഞ്ഞു.

അമേരിക്കൻ ഉപാധികളോടും സമവായ നീക്കങ്ങളോടും തുടക്കത്തിൽ നെഗറ്റീവ് പ്രതികരണം നടത്തിയ ഇറാൻ പക്ഷേ ഇപ്പോൾ  തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടാൽ യുദ്ധം അവസാനിപ്പിക്കാൻ സന്നദ്ധത പ്രകടിപ്പിക്കുമെന്നാണ്  അരഖ്ചിയുടെ പ്രസ്താവനയിൽ നിന്ന് വ്യക്തമാകുന്നത്. 
മധ്യസ്ഥർ വഴിയുള്ള സന്ദേശ കൈമാറ്റം യുഎസുമായുള്ള ചർച്ചകൾ എന്ന് അർത്ഥമാക്കുന്നില്ല എന്നും  അരഖ്ചി സ്റ്റേറ്റ് ടെലിവിഷനിൽ പറഞ്ഞു.
അതേസമയം യുഎസുമായും ഇസ്രായേലുമായും ഉള്ള ഏത് വെടിനിർത്തൽ കരാറിലും ലെബനനെ ഉൾപ്പെടുത്തണമെന്ന് ഇറാൻ ഇടനിലക്കാരോട് പറഞ്ഞിട്ടുണ്ടെന്ന് ഇറാന്റെ നിലപാടുമായി ബന്ധമുള്ള ആറ് പ്രാദേശിക സ്രോതസ്സുകൾ സ്ഥിരീകരിച്ചു. 

ഇറാന്റെ ഉയർന്ന സമ്പുഷ്ടമായ യുറേനിയം ശേഖരം നീക്കം ചെയ്യാനും, സമ്പുഷ്ടീകരണം നിർത്താനും, ബാലിസ്റ്റിക് മിസൈൽ പദ്ധതി തടയാനും, ഉൾപ്പടെ 15 ഉപാധികളാണ് അമേരിക്ക  .മുന്നോട്ട് വച്ചത്. 
എന്നാൽ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വൈറ്റ് ഹൗസ് വിസമ്മതിച്ചു. 

More from International News

Blogs