ഇതുവരെയുള്ള കണക്ക് അനുസരിച്ച് 10 കോടി ഡോസാണ് സംസ്ഥാനങ്ങള്‍ ഉപയോഗിച്ചത്. 44 ലക്ഷം ഡോസ് പാഴാക്കി കളഞ്ഞതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
ഇന്ത്യയിൽ വാക്സിന് പാഴാക്കി കളഞ്ഞതായി വിവരാവകാശ രേഖ. കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് വിവിധ സംസ്ഥാനങ്ങള്‍ വാക്സിന് പാഴാക്കി കളഞ്ഞത്. തമിഴ്നാടാണ് ഏറ്റവുമധികം വാക്സിന് ഡോസുകള്‍ പാഴാക്കി കളഞ്ഞതെന്ന് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് നല്കിയ മറുപടിയില്‍ പറയുന്നു.
ഏപ്രില്‍ 11 വരെയുള്ള കണക്കാണിത്. തമിഴ്നാട്ടിലാണ് ഏറ്റവും കൂടുതല്‍ വാക്സിന് ഉപയോഗശൂന്യമായത്. വാക്സിന് തീരെ പാഴാക്കി കളയാതിരുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇടംപിടിച്ചു. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, ഹിമാചല്‍ പ്രദേശ്, മിസോറാം, ഗോവ, തുടങ്ങിയ സംസ്ഥാനങ്ങളാണ് വാക്സിന് പാഴാക്കി കളയാതിരുന്നത്.
ഇതുവരെയുള്ള കണക്ക് അനുസരിച്ച് 10 കോടി ഡോസാണ് സംസ്ഥാനങ്ങള്‍ ഉപയോഗിച്ചത്. 44 ലക്ഷം ഡോസ് പാഴാക്കി കളഞ്ഞതായാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. വാക്സിന്റെ ഒരു വയലില്‍ 10 ഡോസ് ആണുള്ളത്. തുറന്നു കഴിഞ്ഞാല്‍ നാല് മണിക്കൂറിനുള്ളില്‍ 10 ഡോസും ഉപയോഗിക്കണം. ബാക്കിവന്നാല്‍ അത് ഉപയോഗശൂന്യമാകും.
തമിഴ്നാട് ഉപയോഗശൂന്യമാക്കിയത് 12.10 ശതമാനമാണ്. ഹരിയാന (9.74%), പഞ്ചാബ് (8.12%), മണിപ്പുര്‍ (7.8%), തെലങ്കാന (7.55%) എന്നി സംസ്ഥാനങ്ങളാണ് വാക്സിന് ഉപയോഗശൂന്യമാക്കിയതില്‍ മുന്നിലുള്ള മറ്റു സംസ്ഥാനങ്ങള്‍.

US immigration agent fatally shoots woman in Minneapolis
US seizes another tanker tied to Venezuela as Trump widens oil push
Protesting French farmers bring tractors to Paris
Trump withdraws US from dozens of international and UN entities
