ആദ്യ ഡോസ് വാക്‌സിനെടുത്താല്‍ കോവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഇത് 95 ശതമാനമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള ശേഷി ആദ്യ ഡോസ് വാക്‌സിനെടുത്താല്‍ തന്നെ  കൂടുതലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി  പഠനറിപ്പോര്‍ട്ട്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് മൂലമുള്ള മരണത്തെ പ്രതിരോധിക്കാനുള്ള സാധ്യത 82 ശതമാനമാണ്, രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് ഇത് 95 ശതമാനമാണെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

തമിഴ്‌നാട്ടിലെ പൊലീസുകാരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. ഒരു ഡോസ് വാക്‌സിനെടുത്തവര്‍, രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍, വാക്‌സിനെടുക്കാത്തവര്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് പഠനം നടത്തിയത്. 

More from International News

Blogs