ഇന്ത്യയിൽ രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക്

രാജ്യത്ത് 20 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തുവെന്നും വിവരം

ഇന്ത്യയിൽ  24 മണിക്കൂറിനിടെ 2,11,298 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 3847 കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 90 ശതമാനത്തിലേക്ക് എത്തിയത് ആശ്വാസ വാര്‍ത്തയായി. 24 ലക്ഷം രോഗികളാണ് ചികിത്സയിലുള്ളത്.


അതേസമയം രാജ്യത്ത് 20 കോടി വാക്‌സിന്‍ ഡോസ് വിതരണം ചെയ്തുവെന്നും വിവരം. 45 വയസിന് മുകളിലുള്ള 34 ശതമാനം പേരും 60 വയസിന് മുകളിലുള്ള 42 ശതമാനം പേരും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചുവെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 130 ദിവസം കൊണ്ടാണ് ഈ നേട്ടം. അമേരിക്ക ഈ റെക്കോര്‍ഡിലെത്താന്‍ 124 ദിവസമാണെടുത്തത്.

രാജ്യത്ത് ഇന്നലെ മാത്രം 2157857 സാമ്പിളുകൾ  ടെസ്റ്റ് ചെയ്തുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ 33,6969,352 സാമ്പിളുകള്‍ കൊവിഡിനായി ടെസ്റ്റ് ചെയ്‌തെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസേര്‍ച്ച് വ്യക്തമാക്കി. മെയ് 26 വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. 

More from International News

Blogs