ഇന്ന് അന്താരാഷ്ട്ര  ഒളിമ്പിക് ദിനം

ഈ വർഷത്തെ ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രമേയം 'സജീവമായി തുടരുക , ആരോഗ്യത്തോടെ തുടരുക, ശക്തമായി തുടരുക'

ഇന്ന് അന്താരാഷ്ട്ര  ഒളിമ്പിക് ദിനം. 1894 ജൂൺ 23 നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായത്. 1948 ൽ പാരീസിലെ സോർബോണിൽ നടന്ന സമ്മേളനത്തിൽ അന്തരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിതമായ ജൂൺ 23 നു അന്താരാഷ്ട്ര ഒളിമ്പിക് ദിനമായി ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒളിമ്പിക് ആശയം പ്രോത്സാഹിപ്പിക്കുന്നതിനും കായിക രംഗത്തു കൂടുതൽ സഹകരണം ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണു ഈ ദിവസം നിർദ്ദേശിച്ചത്. 
കായിക രംഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം ഒളിമ്പിക്സ് നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ഓർമപ്പെടുത്തുന്ന ദിവസം കൂടിയാണിത്. ബിസി എട്ടാം നൂറ്റാണ്ട് മുതൽ എ ഡി നാലാം നൂറ്റാണ്ട് വരെ ഗ്രീസിലെ ഒളിമ്പിയയിൽ നടന്ന പുരാതന ഒളിമ്പിക് ഗെയിംസിൽ നിന്നാണ് ആധുനിക ഒളിമ്പിക് ഗെയിംസിന്റെ ഇത്ഭവത്തിനു പ്രചോദനമായത്. ബാരൻ പിയറി ഡി കൂബർട്ടീൻ 1894 ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സ്ഥാപിക്കുകയും ഒളിമ്പിക് ഗെയിംസിന് അടിത്തറയിടുകയും ചെയ്തു. ഈ വർഷത്തെ ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ചുള്ള പ്രമേയം സജീവമായി തുടരുക , ആരോഗ്യത്തോടെ തുടരുക, ശക്തമായി തുടരുക എന്നുള്ളതാണ്. Olympic torch

More from International News

Blogs