ഇന്ന് ദേശീയ ഡോക്ടേഴ്‌സ് ദിനം

സേവ് ദി സേവിയേഴ്സ്

ഇന്ന് ദേശീയ ഡോക്ടർസ് ദിനം .  വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ ഡോ ബിധാന്‍ ചന്ദ്ര റോയിയുടെ ജന്മദിനമാണ് ഡോക്ടേഴ്‌സ് ദിനം. 1882 ജൂലൈ ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം. കൊല്‍ക്കത്തയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ലണ്ടനില്‍ നിന്ന് എംആര്‍സിപിയും എഫ് ആര്‍സിഎസും നേടി ഇന്ത്യയില്‍ തിരിച്ചെത്തി സേവനം ആരംഭിക്കുകയായിരുന്നു. ഡോക്ടർ റോയ്.
ആരോഗ്യ രംഗത്ത് ഇന്ത്യയുടെ മുന്നേറ്റത്തിന് കാരണം ഡോക്ടർമാരുടെ മികവ് തന്നെയാണ്.
ലോകത്തിന്റെ മുഴുവൻ ചരിത്രത്തിലേക്ക്  തിരിഞ്ഞു നോക്കിയാൽ എണ്ണമറ്റ പകർച്ചവ്യാധികൾ മനുഷ്യ രാശിയ്ക്ക് നാശം വിതച്ചതായി കാണാം.ഇത്തരം പകർച്ചവ്യാധികൾ പിടിച്ചുകെട്ടുന്നതിനായി എന്നും മുൻനിരയിൽ നിന്നത് ഡോക്ടർമാർ തന്നെയാണ്. ഏറ്റവും മികച്ച ആരോഗ്യ നയം രൂപപ്പെടുത്താൻ നിരീക്ഷണങ്ങൾ നടത്തി ആശയങ്ങൾ സമർപ്പിക്കുന്നതിനുള്ള ചുമതലയും  ഡോക്ടർമാർക്കാണ്.കൊവിഡ് മഹാമാരിക്കെതിരെ രാജ്യവും ലോകവും പൊരുതി കൊണ്ടിരിക്കുമ്പോഴാണ് വീണ്ടുമൊരു ഡോക്ടേഴ്സ് ദിനം കൂടി ആചരിക്കുന്നത് .ഡോക്ടേഴ്സ് ദിനമായ ഇന്ന് ‘സേവ് ദി സേവിയേഴ്സ്’ എന്ന ആശയമാണ് ഐഎംഎ മുന്നോട്ടുവയ്ക്കുന്നത്. ഓരോ ഡോക്ടർമാരും ജീവന്റെ കാവലാളുകളാണെന്നു ഓർക്കാം. 

More from International News

Blogs