കാബൂളിൽ നിന്ന് 200 പേരുമായി ചാർട്ടർ വിമാനം;സമയപരിധിക്ക് ശേഷമുള്ള ആദ്യ ഓപ്പറേഷൻ

AFP

ദോഹയിൽ വിമാനം ലാൻഡ് ചെയ്യുമെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഒഴിപ്പിക്കലിന് സഹായം നൽകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിനോട്  അവ്വശ്യപ്പെട്ടിരുന്നു.

അഫ്‌ഗാനിസ്ഥാനിൽ നിന്നും അമേരിക്കൻ സൈന്യം ഒഴിഞ്ഞു പോയതിനു ശേഷമുള്ള ആദ്യ ഓപ്പറേഷനിൽ അമേരിക്കക്കാർ ഉൾപ്പെടെ 200 ഓളം പേർ ഇന്ന് ചാർട്ടർ ഫ്ലൈറ്റിൽ രാജ്യം വിട്ടു. രണ്ടാമത്തെ ഫ്ലൈറ്റ് നാളെ തിരിക്കും.ദോഹയിൽ വിമാനം ലാൻഡ് ചെയ്യുമെന്നാണ് ബിബിസിയുടെ റിപ്പോർട്ട്.
ഒഴിപ്പിക്കലിന് സഹായം നൽകണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഖത്തറിനോട്  അവ്വശ്യപ്പെട്ടിരുന്നു. യുഎസ് സൈന്യത്തെ സഹായിച്ചിരുന്ന  നൂറുകണക്കിന് അഫ്ഗാൻ പൗരന്മാർക്ക് താലിബാൻ അനുവദിച്ച സമയപരിധിക്കു മുൻപ് രാജ്യം വിടാൻ സാധിച്ചിരുന്നില്ല.
ആഗസ്ത് 15 ന് താലിബാൻ രാജ്യം ഏറ്റെടുത്തതിന് പിന്നാലെ  ഓഗസ്റ്റ് 31ന്  യു.എസ് സൈന്യത്തിന്റെ നേതൃത്വത്തിലുള്ള കുടിയൊഴിപ്പിക്കൽ അവസാനിച്ചതിന് ശേഷം ആദ്യമായാണ് ഇന്ന് ചാർട്ടർ വിമാനം കാബൂളിൽ നിന്ന് പറന്നുയർന്നത് . 
ആകെ 1,24,000 ത്തിലധികം വിദേശികളും അഫ്ഗാൻ പൗരന്മാരുമാണ് സമയപരിധിക്കുള്ളിൽ  രാജ്യം വിട്ടത്. 

More from International News

Blogs