കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്സിന് മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതല്‍ വാക്സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു.
ഇന്ത്യയിൽ കുത്തനെ ഉയർന്ന് കൊവിഡ് കണക്കുകൾ. 24 മണിക്കൂറിനുള്ളിൽ 1,68,912 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനുള്ളിൽ 904 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് കേസുകൾ 1.35 കോടിയും, മരണസംഖ്യ 1,70,179 ഉം ആയി ഉയർന്നു.
മഹാരാഷ്ട്രയിലാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 63,294 പോസിറ്റീവ് കേസുകളും 349 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയ്ക്ക് പിന്നാലെ കേരളം, കർണാടക, തമിഴ്നാട്, ആന്ധ്രാ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്.
ഡൽഹിയിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 10,774 കൊവിഡ് കേസുകളും 48 മരണവും റിപ്പോർട്ട് ചെയ്തു.
കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ നിലവിൽ ഇന്ത്യ രണ്ടാമതാണ്. യുഎസിലെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബ്രസീലാണ് ഇന്ത്യയ്ക്ക് തൊട്ടുപിന്നിൽ.
കേരളത്തില്‍ രണ്ടു ദിവസത്തേക്കുള്ള കോവിഡ് വാക്സിന് മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൂടുതല്‍ വാക്സിന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചു. മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിന് കത്തയച്ചിട്ടുണ്ട്. അതുകൂടാതെ കേന്ദ്ര ആരോഗ്യസെക്രട്ടറിയെ താന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നതായും മന്ത്രി പറഞ്ഞു.
പഞ്ചായത്തു തലത്തിലുള്ള പ്രതിരോധം ശക്തമാക്കും. വാര്‍ഡ് തലത്തിലുള്ള നിരീക്ഷണം ഊര്‍ജ്ജിതമാക്കും. രോഗലക്ഷണമുള്ളവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. രോഗബാധിതരുടെ ക്വാറന്റീന് ഉറപ്പാക്കും. മുറിയോടു ചേര്‍ന്ന് ശുചിമുറി ഉള്ളവര്‍ക്ക് മാത്രമാകും വീട്ടില്‍ ചികില്‍സ അനുവദിക്കുക.

Russia plans nuclear power plant on the moon within a decade
Southeastern Taiwan shaken by 6.1 magnitude quake
At least two killed in Pennsylvania nursing home explosion
Turkey says electrical failure reported before Libyan military jet crash
