കോവിഡ് സാഹചര്യം അതീവഗുരുതരം.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു.കോവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന  സാഹചര്യത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവ്‌ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് യോഗം ചേർന്നത്.

ഇന്ത്യയിലെ കോവിഡ് സാഹചര്യം അതീവഗുരുതരം.  ഇന്നലെ 93,249 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. സപ്തംബറിന് ശേഷമുള്ളഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയത്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 513 പേര്‍ വൈറസ് ബാധ മൂലം മരിച്ചു.

രാജ്യത്ത്ഇതുവരെ 1,24,85,509 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,16,29,289 പേര്‍ രോഗമുക്തി നേടി. 6,91,597 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,623 ആയി.

ഇതുവരെ 7,59,79,651 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
 
അതേസമയം സാഹചര്യത്തെ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചു.കോവിഡ് അതീവ ഗുരുതരമായി വ്യാപിക്കുന്ന  സാഹചര്യത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ ഡ്രൈവ്‌ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായാണ് യോഗം ചേർന്നത്.

ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ സെക്രട്ടറി എന്നിവരടക്കം എല്ലാ മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

More from International News

Blogs