കോവിഷീൽഡിന് അം​ഗീകാരം നൽകിയ യൂറോപ്യൻ രാജ്യങ്ങളുടെ എണ്ണം 16ലേക്ക്

കോവിഡ് ഡെൽറ്റാ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കുകയാണ് ഫ്രാൻസ്. കഴിഞ്ഞ ആഴ്ചകളിൽ ഫ്രാൻസിൽ കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്.

കോവിഷീൽഡ് വാക്‌സിന് ഫ്രാൻസും അം​ഗീകാരം നൽകി. ഇതോടെ കോവിഷീൽഡിന് അം​ഗീകാരം നൽകിയ യൂറോപ്യൻ രാജ്യങ്ങളുടെ എണ്ണം 16ലേക്ക് എത്തി. നിലവിൽ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ഫ്രാൻസ്, ഓസ്ട്രിയ, ബെൽജിയം, ബൾഗേറിയ, ഫിൻലാൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ് ലാൻഡ്, അയർലാൻഡ്, ലാത്വിയ, നെതർലാൻഡ്‌സ്, സ്ലൊവേനിയ, സ്‌പെയ്ൻ, സ്വീഡൻ, സ്വിറ്റ്‌സർലാൻഡ് എന്നീ രാജ്യങ്ങളാണ് ഇതുവരെ കോവിഷീൽഡിന് അംഗീകാരം നൽകിയിരിക്കുന്നത്.

കോവിഡ് ഡെൽറ്റാ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള നടപടികൾ ശക്തമാക്കുകയാണ് ഫ്രാൻസ്. കഴിഞ്ഞ ആഴ്ചകളിൽ ഫ്രാൻസിൽ കോവിഡ് കേസുകൾ വർധിച്ചിട്ടുണ്ട്. ഫ്രാൻസ് ജനസംഖ്യയുടെ പകുതിയിൽ അധികം കോവിഡ് വാക്‌സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ട്. രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കാത്ത യുകെ, സ്‌പെയ്ൻ, പോർച്ചുഗൽ, ഗ്രീസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ ഫ്രാൻസിലേക്ക് കടക്കണം എങ്കിൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം.

 

 

More from International News

Blogs