പശ്ചിമ ജർമ്മനിയിൽ വെള്ളപ്പൊക്കം; 20 മരണം

SASCHA SCHUERMANN / AFP

വെള്ളപ്പൊക്കത്തെ  മഹാദുരന്തമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പശ്ചിമ ജർമ്മനിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 20 പേർ മരിച്ചു.  നിരവധി പേരെ കാണാതായെന്ന് പോലീസ് വ്യക്തമാക്കി.  റൈൻലാന്റ്-പാലറ്റിനേറ്റ്, നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ എന്നീ സംസ്ഥാനങ്ങളിലാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ നാശ നഷ്ടങ്ങൾ വരുത്തിയത്. ഗതാഗതം പൂർണമായും തടസപ്പെട്ടെന്നാണ് റിപ്പോർട്ട്. 
വെള്ളപ്പൊക്കത്തെത്തുടർന്ന് അയൽരാജ്യമായ ബെൽജിയത്തിലും രണ്ട് പേർ മരണപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായിപരിക്കേൽക്കുകയും ചെയ്തു. റൈൻ‌ലാൻ‌ഡ്-പാലറ്റിനേറ്റിലെ അഹ്‌വീലർ‌ ജില്ലയിൽ‌ 70 പേരെ കാണാതായതായെന്നാണ് വിവരം 
പടിഞ്ഞാറൻ യൂറോപ്പിന്റെ ചില ഭാഗങ്ങളിൽ രേഖപ്പെടുത്തിയ മഴയെ തുടർന്നാണ് പ്രധാന നദികൾകരകവിഞ്ഞൊഴുകിയത്. റൈനിലേക്ക്‌ ഒഴുകുന്ന അഹർ‌ നദിയാണ് കരകവിഞ്ഞൊഴുകിയത്. വെള്ളപ്പൊക്കത്തെ  മഹാദുരന്തമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
അടിയന്തിര സേവനങ്ങൾ മുഴുവൻ സമയവും പ്രവർത്തിക്കുന്നുണ്ട്.കുടുങ്ങിക്കിടക്കുന്ന രക്ഷപ്പെടുത്തുന്നതിനു പോലീസ് ഹെലികോപ്റ്ററുകളെയും നൂറുകണക്കിന് സൈനികരെയും ചില പ്രദേശങ്ങളിലേക്ക് വിന്യസിച്ചിട്ടുണ്ട്. 
ദുരന്തത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് ജോ ബിഡനുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിലെ ചാൻസലർ ഏഞ്ചല മെർക്കൽ പറഞ്ഞു, 

More from International News

Blogs