ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയാണ് ഇന്ത്യയിൽ

ഇന്ത്യയിൽ തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 62,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പോസിറ്റീവ് കേസുകളും 312 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 

കൊറോണ പോരാളികളെ ഭാവി തലമുറകൾ എന്നും ഓർക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 75-ാം ഭാഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ലോകത്തെ ഏറ്റവും വലിയ പ്രതിരോധ കുത്തിവയ്പ്പ് പരിപാടിയാണ് ഇന്ത്യയിൽ നടക്കുന്നത്. ഉത്തർപ്രദേശിൽ 109 കാരിയായ സ്ത്രീക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി. അതുപോലെ ഡൽഹിയിൽ 107 കാരനായ ഒരാൾക്ക് പ്രതിരോധ വാക്‌സിൻ നൽകി. കൊറോണയ്‌ക്കെതിരേയുള്ള പ്രതിരോധവും കരുതലും ഇനിയും തുടരണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം മാർച്ചിൽ രാജ്യം ജനതാ കർഫ്യൂ ആചരിച്ചതിനെ അനുസ്മരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി പ്രഭാഷണം തുടങ്ങിയത്. അത് ലോകമെമ്പാടും ഒരു മാതൃകയായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിൽ തുടര്‍ച്ചയായി രണ്ടാം ദിവസവും കൊവിഡ് കേസുകള്‍ 62,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,714 പോസിറ്റീവ് കേസുകളും 312 മരണവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. 
24 മണിക്കൂറിനിടെ 28,739 പേരാണ് കൊവിഡ് മുക്തരായത്.രാജ്യത്ത് നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 4,86,310 പേരാണ്. അതേസമയം രാജ്യത്ത് ആകെ വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം ആറ് കോടി കടന്നു. കൊവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും.

More from International News

Blogs