സമുദ്ര സുരക്ഷയെ അപകടപ്പെടുത്തുന്ന നടപടികൾക്കെതിരെ വ്യക്തമായ സന്ദേശം നൽകുന്നതാണ് പ്രമേയം എന്ന് യുഎഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്രൂയി
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ മാരിടൈം സുരക്ഷാ കമ്മിറ്റി അംഗീകരിച്ച പുതിയ പ്രമേയത്തെ യുഎഇ സ്വാഗതം ചെയ്തു. യുഎഇ നിർദ്ദേശിച്ചതും നിരവധി അംഗരാജ്യങ്ങളുടെ പിന്തുണയോടെയുമുള്ളതാണ് പ്രമേയം,
ഹോർമുസ് കടലിടുക്കും പരിസര പ്രദേശങ്ങളും കപ്പൽ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് പ്രമേയം . മേഖലയിൽ ഇറാൻ നടത്തുന്ന ഡ്രോണുകൾ, മിസൈലുകൾ, കടൽ മൈനുകൾ എന്നിവയെക്കുറിച്ച് ഗുരുതരമായ ആശങ്ക ഉയർത്തുന്നുണ്ട്. 11 നാവികർ കൊല്ലപ്പെടുകയും 20,000-ത്തിലധികം പേർ കുടുങ്ങിക്കിടക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ കടലിലെയും ഒമാൻ കടലിലെയും വാണിജ്യ കപ്പൽ പാതകൾ സുരക്ഷിതമായി നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഇത് ചൂണ്ടിക്കാട്ടുന്നു. അതേസമയം ലോകത്തിലെ ഏറ്റവും തിരക്കേറിയ ജലപാതകളിലൊന്നിലൂടെയുള്ള നാവിഗേഷൻ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ പ്രമേയം രാജ്യങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട് .
അംഗീകൃത സമുദ്രപാത ഉപയോഗിച്ച് ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന വ്യാപാര കപ്പലുകളെ സുരക്ഷിതമായ സ്ഥലത്തേക്ക് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനുള്ള IMO സെക്രട്ടറി ജനറലിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കാൻ പ്രമേയം അഭ്യർത്ഥിക്കുന്നു. നിലവിൽ മേഖല വിട്ടുപോകാൻസാധിക്കാത്ത കപ്പലുകൾക്ക് വെള്ളം, ഭക്ഷണം, ഇന്ധനം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ തുടർച്ചയായി ലഭ്യമാക്കുന്നത് ഉറപ്പാക്കാനും പ്രമേയം അഭ്യർത്ഥിക്കുന്നു.
സമുദ്ര സുരക്ഷയെ അപകടപ്പെടുത്തുന്ന നടപടികൾക്കെതിരെ വ്യക്തമായ സന്ദേശം നൽകുന്നതാണ് പ്രമേയം എന്ന് യുഎഇ ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്രൂയി വ്യക്തമാക്കി.
The UAE has welcomed a new resolution adopted by the International Maritime Organisation's (IMO) Maritime Safety Committee condemning threats to shipping safety in and around the Strait of Hormuz.
ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം.
The UAE has urged the UN to take action after Iran continues to violate the Security Council resolution that outlines an end to its attacks and the protection of civilians and infrastructure in the region.
Parking will be free across most public spaces in Dubai from Monday, May 25, to Friday, May 29, on the occasion of Eid Al Adha, Dubai's Roads and Transport Authority (RTA) announced.
His Highness Sheikh Mohammed bin Rashid Al Maktoum, Vice President and Prime Minister of the UAE and Ruler of Dubai, has issued a law outlining the preservation, documentation and classification of antiquities and archeological sites discovered in the Emirate.