അപകടകരമായ ഡ്രൈവിംഗ് ; 210 മോട്ടോർ സൈക്കിളുകളും സ്‌കൂട്ടറുകളും പിടിച്ചെടുത്ത് ദുബായ് പോലീസ്

Dubai Police

 നിയമം ലംഘിച്ചതിനെ തുടർന്ന് 271 പിഴകൾ ചുമത്തി

അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയതിനെ തുടർന്ന് ദുബായ് പോലീസ് 210 മോട്ടോർ സൈക്കിളുകളും സ്‌കൂട്ടറുകളും പിടിച്ചെടുത്തു .  നിയമം ലംഘിച്ചതിനെ തുടർന്ന് 271 പിഴകൾ ചുമത്തി. അൽ ഖവാനീജ്, അൽ നാദ് അൽ ഷബാബ്, ജുമൈറ സ്ട്രീറ്റ്, അൽ ഖുദ്ര എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് നിയമലംഘനങ്ങൾ കൂടുതലും റിപ്പോർട്ട് ചെയ്തത്. യാത്രക്കാർക്കും മറ്റ് റോഡ് ഉപയോക്താക്കൾക്കും അപകടമുണ്ടാക്കുന്ന തരത്തിൽ വാഹനമോടിക്കുക തുടങ്ങി വിവിധ തരത്തിലുള്ള നിയമലംഘനങ്ങൾ നടന്നതായി ഓപ്പറേഷൻസ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്രൂയി പറഞ്ഞു.അപകടകരമായ പെരുമാറ്റം നിയന്ത്രിക്കുന്നതിനായി അധികൃതർ ബോധവത്കരണ പ്രചാരണങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും ഗതാഗതത്തെ തടസ്സപ്പെടുത്തുന്നതോ ജീവൻ അപകടത്തിലാക്കുന്നതോ ആയ പ്രവർത്തനങ്ങൾ പോലീസ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.നിയമങ്ങൾ ലംഘിച്ച മോട്ടോർ സൈക്കിളുകളും ഇ-ബൈക്കുകളും കണ്ടുകെട്ടുന്നത് ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഗുരുതരമായ അപകടങ്ങൾ കുറയ്ക്കുന്നതിനും പൊതു  ജനങ്ങളുടെ   സുരക്ഷ ശക്തമാക്കുന്നതിനുമുള്ള   ശ്രമങ്ങളുടെ ഭാഗമാണെന്ന് അദ്ദേഹം വ്യക്തമാക്കി.പ്രായപൂർത്തിയാകാത്തവരെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അവർ ലൈസൻസില്ലാതെ മോട്ടോർ സൈക്കിളുകൾ ഓടിക്കുന്നില്ലെന്നും  മാതാപിതാക്കൾ ഉറപ്പ് വരുത്തണമെന്ന് അൽ മസ്രൂയി ആവശ്യപ്പെട്ടു.ദുബായ് പോലീസ് ആപ്പിലെ 'പോലീസ് ഐ' ഫീച്ചർ വഴിയോ 901 ഹോട്ട്‌ലൈൻ വഴിയോ അപകടകരമായ പെരുമാറ്റങ്ങൾ റിപ്പോർട്ട് ചെയ്യണമെന്ന് അദ്ദേഹം പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചു.

More from Local News

Blogs