അറബ് പാർലമെന്റും ഗൾഫ് സഹകരണ കൗൺസിലും യുഎഇക്ക് അനുശോചനം അറിയിച്ചു

ഫുജൈറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ 14 പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ, അറബ് പാർലമെന്റും ഗൾഫ് സഹകരണ കൗൺസിലും യുഎഇക്ക് അനുശോചനം അറിയിച്ചു. വെവ്വേറെ പുറപ്പെടുവിച്ച പ്രസ്താവനകളിലൂടെ യുഎഇ നേതൃത്വത്തോടും ജനങ്ങളോടും പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി അറിയിച്ചു. 

മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച അവർ, ഈ ദുഃഖം താങ്ങാനുള്ള ശക്തി കുടുംബാംഗങ്ങൾക്ക് ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം നടന്നത്. ഒരു ട്രക്കും മറ്റ് നിരവധി വാഹനങ്ങളും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

More from Local News

Blogs