അൽ അഖ്സ പള്ളിയിലെ ഇസ്രായേൽ ആരാധന; അപലപിച്ച് യുഎഇ

File Image

അൽ-അഖ്‌സ പള്ളിക്ക് പൂർണ്ണ സംരക്ഷണം നൽകുകയും അവിടെ നടക്കുന്ന ഗുരുതരവും പ്രകോപനപരവുമായ ലംഘനങ്ങൾ തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഉറച്ച നിലപാട്  യുഎഇ വിദേശകാര്യ മന്ത്രാലയം    ആവർത്തിച്ചു.

ജറുസലേമിലെ അൽ-അഖ്‌സ പള്ളി അങ്കണത്തിൽ  ഇസ്രായേൽ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിറും ഇസ്രയേലി സൈന്യത്തിന്റെ സംരക്ഷണയിൽ നൂറു കണക്കിന് ആളുകളും  അതിക്രമിച്ചു കയറിയതിനെ യുഎഇ ശക്തമായി അപലപിച്ചു. ഇത് അസ്വീകാര്യമായ  പ്രവൃത്തിയാണെന്ന് യു എ ഇ  വിശേഷിപ്പിച്ചു. 
അൽ-അഖ്‌സ പള്ളിക്ക് പൂർണ്ണ സംരക്ഷണം നൽകുകയും അവിടെ നടക്കുന്ന ഗുരുതരവും പ്രകോപനപരവുമായ ലംഘനങ്ങൾ തടയുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഉറച്ച നിലപാട്  യുഎഇ വിദേശകാര്യ മന്ത്രാലയം    ആവർത്തിച്ചു.

സംഭവത്തിന്റെ  പൂർണ്ണ ഉത്തരവാദിത്തം ഇസ്രായേൽ സർക്കാർ   ഏറ്റെടുക്കണമെന്ന് യു എ ഇ ആവശ്യപ്പെട്ടു.
ഫലസ്തീൻ ജനതയെ ലക്ഷ്യം വച്ച്   സമാധാനത്തിന്റെ സാധ്യതകളെ ഇല്ലാതാക്കുകയും   ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ഇസ്രായേലിന്റെ  തുടർച്ചയായ  ശ്രമങ്ങൾ അംഗീകരിക്കാനാകില്ലെന്ന് യു എ ഇ ഊന്നിപ്പറഞ്ഞു. 

കഴിഞ്ഞ ഞായറാഴ്ചയാണ്   തീവ്ര വലതുപക്ഷ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ജറുസലേമിലെ അൽ അഖ്സ പള്ളി അങ്കണത്തിൽ എത്തിയത്.പുണ്യസ്ഥലത്തിന്റെ മതപരമായ നിയമങ്ങളെ വെല്ലുവിളിച്ച് അവിടെ പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.ദശാംബ്ദങ്ങൾ പഴക്കമുള്ള ധാരണ ലംഘിച്ചാണ് ഇസ്രയേൽ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ പ്രാർത്ഥന നടത്തിയത്. പശ്ചിമേഷ്യയിലെ ഏറ്റവും സെൻസിറ്റീവായ സ്ഥലങ്ങളിലൊന്നാണിത്. ഗാസ കീഴടക്കാനും പലസ്തീനികളെ പ്രദേശം വിട്ടുപോകാൻ പ്രോത്സാഹിപ്പിക്കാനും ബെൻ ഗ്വിർ ആഹ്വാനം ചെയ്തു. ജോർദാൻ, സൗദി അറേബ്യ, തുർക്കി തുടങ്ങിയ രാജ്യങ്ങൾ അപലപിച്ച് രംഗത്തെത്തിയിരുന്നു. 

More from Local News

Blogs