ദുബായ് മുനിസിപ്പാലിറ്റി അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു. ഇതോടെ, ഭൂവുടമകൾക്ക് തങ്ങളുടെ സ്ഥലങ്ങളിൽ കൂടുതൽ വൈവിധ്യമാർന്ന താമസ-വാണിജ്യ ആവശ്യങ്ങൾക്കായി നിർമ്മാണങ്ങൾ നടത്താൻ അനുമതി ലഭിക്കും.
മുൻപ് പ്രധാനമായും 'അറ്റാച്ച്ഡ് വില്ലകൾ' നിർമ്മിക്കാൻ മാത്രമായിരുന്നു അനുവാദമുണ്ടായിരുന്നത്. എന്നാൽ പുതിയ പ്ലാനിംഗ് ചട്ടക്കൂട് പ്രകാരം, ഉൾറോഡുകൾക്ക് സമീപമുള്ള പ്ലോട്ടുകളിൽ ഇനി ഗ്രൗണ്ട് ഫ്ലോറിന് പുറമെ രണ്ട് നിലകളിലായി താമസ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ സാധിക്കും.
പ്രധാന റോഡുകൾക്ക് സമീപമുള്ള പ്ലോട്ടുകൾക്കായി കൂടുതൽ വിപുലമായ വികസന സാധ്യതകളും മുനിസിപ്പാലിറ്റി അനുവദിച്ചിട്ടുണ്ട്. ഇതിൻപ്രകാരം, സ്ഥലത്തിന്റെ പ്രത്യേകതകളും ബാധകമായ പ്ലാനിംഗ് മാനദണ്ഡങ്ങളും അനുസരിച്ച്, ഗ്രൗണ്ട് ഫ്ലോറിൽ വാണിജ്യ ആവശ്യങ്ങൾക്കും, അതിനു മുകളിലായി രണ്ടോ മൂന്നോ നിലകളിൽ താമസ അപ്പാർട്ട്മെന്റുകൾക്കും അനുമതി ലഭിക്കും.
അതോറിറ്റി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന പ്ലോട്ടുകൾക്ക്, ഗ്രൗണ്ട് ഫ്ലോറിന് പുറമെ എട്ട് നിലകളിലായി താമസ അപ്പാർട്ട്മെന്റുകൾ നിർമ്മിക്കാൻ അവസരമുണ്ടാകും. ഇതിനായി 3.5 വരെ 'ഫ്ലോർ ഏരിയ റേഷ്യോ' അനുവദിക്കും.
1,000 ചതുരശ്ര മീറ്ററോ അതിൽ കൂടുതലോ വിസ്തീർണ്ണമുള്ള പ്ലോട്ടുകൾക്ക് പ്രത്യേക ആനുകൂല്യങ്ങളും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത നടപടിക്രമങ്ങളും നിബന്ധനകളും പാലിച്ചുകൊണ്ട്, ഇത്തരം പ്ലോട്ടുകൾക്കിടയിലുള്ള വഴികൾ കൂടി വികസന പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള അനുമതിയും അധികൃതർ നൽകുന്നു.
ഭൂമിയുടെ ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, നിക്ഷേപകർക്ക് ഈ പ്രദേശം കൂടുതൽ ആകർഷകമാക്കുക, ദുബായിയുടെ സുസ്ഥിര നഗര ആസൂത്രണ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രദേശത്തിന്റെ ഭാവി വികസനത്തെ പിന്തുണയ്ക്കുക എന്നിവയാണ് ഈ പുതിയ ചട്ടങ്ങളുടെ ലക്ഷ്യം.
നിലവിലുള്ള പ്ലോട്ടുകൾ പുനർവികസിപ്പിക്കാനുംഅതുവഴി പ്രദേശത്തെ നഗര അന്തരീക്ഷം മെച്ചപ്പെടുത്താനും ഇത് അവസരമൊരുക്കുന്നു.

വാർഷിക സർക്കാർ ചലഞ്ച് പ്രഖ്യാപിച്ചു
സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
H.H. Sheikh Mohammed unveils Dubai research campus 'Nad Zabeel'
UAE strongly condemns attack on Qatari gas tanker in Arabian Gulf
H.H. Sheikh Khaled meets global leaders in energy, AI at Abu Dhabi's ENACT Majlis
ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു.
