സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനായുള്ള ആദ്യത്തെ എഐ അസിസ്റ്റന്റായ മിറാ 2027 മാർച്ചിൽ നിലവിൽ വരുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ചു.
ഇംഗ്ലീഷ്, അറബിക്, തഗാലോഗ് ഉൾപ്പെടെ വിവിധ ഭാഷകളിൽ ആശയവിനിമയം നടത്താൻ കഴിയുന്ന മിറാ ഓരോ പൗരനും താമസക്കാരനും വേണ്ടി പ്രവർത്തിക്കുന്ന ആദ്യത്തെ സഹായി എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.
വിസ, എമിറാത്തി പാസ്പോർട്ട് പുതുക്കൽ, എമിറേറ്റ്സ് ഐഡി, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങളാണ് ഈ എഐ സംവിധാനത്തിന്റെ ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വർഷാവസാനത്തോടെ മറ്റ് എല്ലാ സർക്കാർ സേവനങ്ങളും ഇതിൽ ലഭ്യമാകും.
15 സേവനങ്ങളെ ഒരൊറ്റ സമഗ്ര സംവിധാനത്തിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു എന്നാണ്
ഈ പ്രഖ്യാപനം നടത്തിക്കൊണ്ട്, യുഎഇ വ്യവസായ-നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അൽ ജാബർ അറിയിച്ചത്. ഇതുവഴി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം 5 ദിവസത്തിൽ നിന്ന് 5 മിനിറ്റായി കുറയുകയും, ജീവനക്കാരുടെ 14,600 തൊഴിൽ മണിക്കൂറുകൾ ലാഭിക്കാൻ സാധിക്കുകയും ചെയ്യും.
യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ഇതിന്റെ മേൽനോട്ടം വഹിക്കും.
ഈ സേവനം ദിവസത്തിൽ 24 മണിക്കൂറും എവിടെനിന്നും ലഭ്യമാകും എന്ന് ശൈഖ് മുഹമ്മദ് 'എക്സ്'പ്ലാറ്റ്ഫോമിൽ കുറിച്ചു.
സർക്കാർ സ്കൂളിലെ വിദ്യാർത്ഥിയുടെ രക്ഷിതാവ് കുട്ടിയുടെ പഠനപുരോഗതിയെക്കുറിച്ച് അന്വേഷിക്കുകയാണെങ്കിലോ, ഒരു രോഗി തന്റെ അപ്പോയിന്റ്മെന്റുകൾ പരിശോധിക്കുകയും ഡോക്ടറുമായി ഫോണിലൂടെ സംസാരിക്കുകയാണെങ്കിലോ, ഒരു നിക്ഷേപകൻ കരാറുകൾ പുതുക്കുകയാണെങ്കിലോ, വിരമിച്ച ഒരാൾ പെൻഷനെക്കുറിച്ച് വിവരങ്ങൾ ചോദിക്കുകയാണെങ്കിലോ, അല്ലെങ്കിൽ ഒരു പൗരൻ തന്റെ പാസ്പോർട്ടോ ഐഡി കാർഡോ പുതുക്കുകയാണെങ്കിലോ - ഇങ്ങനെ ഏത് സാഹചര്യത്തിലും, സർക്കാർ ഇടപാടുകളെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകുക മാത്രമല്ല, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച് ആ നടപടികൾ പൂർത്തിയാക്കുകയും ചെയ്യാൻ സാധിക്കും

റാസ് അൽ ഖൈമയിൽ അപകടത്തിൽ 11 മരണം
11 dead after passenger bus and truck collide in Ras Al Khaimah
യുഎഇ പ്രസിഡന്റ് ഫുജൈറ ഭരണാധികാരിയുമായി കൂടിക്കാഴ്ച
18-ാം നിയമനിർമ്മാണ സഭയുടെ നാലാമത് സാധാരണ സമ്മേളനം
UN water conferences to be held every 3 years under UAE-Senegal resolution
