ഇസാദ് ഡിസ്‌കൗണ്ട് കാർഡ് നേടാനുള്ള അവസരം

ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി ദുബായ് പോലീസ് മത്സരം സംഘടിപ്പിക്കുന്നു. ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് 'ഇസാദ്' ഡിസ്‌കൗണ്ട് കാർഡ് നേടാനുള്ള അവസരവുമുണ്ട്.

അമിത വേഗത, റോഡിൽ സുരക്ഷിതമല്ലാത്ത രീതിയിൽ വാഹനം നിർത്തൽ തുടങ്ങി, ഗതാഗത പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയ, വാഹനാപകടങ്ങൾക്ക് കാരണമാകുന്ന പ്രധാന ഘടകങ്ങളെക്കുറിച്ചുള്ള 10 ചോദ്യങ്ങൾക്ക് പൊതുജനങ്ങൾ ഉത്തരം നൽകേണ്ടതുണ്ട്.
ഡിസംബർ 13 വരെ അഞ്ച് ആഴ്ചകളിലായി നടക്കുന്ന മത്സരത്തിന്റെ വിജയികളെ ഡിസംബർ 31-ന് പ്രഖ്യാപിക്കും.
ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ അഞ്ച് വിജയികളെ തിരഞ്ഞെടുക്കും. ഇവർക്ക് ഓരോരുത്തർക്കും 'ഇസാദ്' കാർഡ് ലഭിക്കും. 10 വ്യത്യസ്ത മേഖലകളിൽ ഈ കാർഡ് ഉപയോഗിച്ച് വിവിധ ആനുകൂല്യങ്ങളും കിഴിവുകളുംനേടാവുന്നതാണ്.
ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ലോജിസ്റ്റിക്‌സ് സപ്പോർട്ടിലെ 'ഇസാദ് കാർഡ് സെന്റർ' ഡയറക്ടർ ബ്രിഗേഡിയർ സലാഹ് മുഹമ്മദ് അൽ മർസൂഖി വ്യക്തമാക്കിയത്, "അർത്ഥവത്തായ സംരംഭങ്ങളിൽ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ കാർഡ് അതിന്റെ പങ്കാളിത്തങ്ങളെയും ആനുകൂല്യങ്ങളെയും പ്രയോജനപ്പെടുത്തുന്നു" എന്നാണ്.

റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിൽ സമൂഹാംഗങ്ങളെ സജീവ പങ്കാളികളാക്കാൻ ഈ മത്സരം സഹായിക്കുമെന്നാണ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് എഡ്യൂക്കേഷൻ ഡിപ്പാർട്ട്‌മെന്റ്' ഡയറക്ടർ കേണൽ തലാൽ അബ്ദുള്ള അൽ മൻസൂരി അഭിപ്രായപ്പെട്ടത്, 

More from Local News

Blogs