ഇസ്രയേൽആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ

File Image

യു എ ഇ  ഉൾപ്പെടെ 11 അറബ് രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ  കൂടിയാലോചനകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

ഇസ്രയേലിന്റെ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎഇ. യു എ ഇ  ഉൾപ്പെടെ 11 അറബ് രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരുടെ  കൂടിയാലോചനകൾക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട്  ദിവസം നീണ്ടു നിന്ന യോഗത്തിൽ  യുഎഇ, ജോർദാൻ, ബഹ്‌റൈൻ, തുർക്കി, സൗദി അറേബ്യ, ഇറാഖ്, ഒമാൻ, ഖത്തർ, കുവൈറ്റ്, ലെബനൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്തു. സിറിയയുടെ പരമാധികാരത്തിന് യോഗം ഏകീകൃത പിന്തുണ പ്രകടിപ്പിക്കുകയും  ചെയ്തു.

സിറിയയുടെ സ്ഥിരത, ഐക്യം, എല്ലാ പൗരന്മാരുടെയും അവകാശങ്ങൾ എന്നിവയ്ക്കുള്ള പിന്തുണ ഉറപ്പിച്ചു. സിറിയയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ ചൂണ്ടിക്കാണിച്ച യോഗം  സുവൈദയിലെ സമീപകാല അസ്വസ്ഥതകൾ പരിഹരിക്കുന്നതിന് വേണ്ട ചർച്ചകളും നടത്തി.  ദേശീയ ഐക്യം സംരക്ഷിക്കുന്നതിനും കൂടുതൽ അക്രമങ്ങൾ തടയുന്നതിനും നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും വെടിനിർത്തൽ  പൂർണ്ണമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു. 

ഇസ്രായേലിന്റെ ആക്രമണങ്ങളെ പരാമർശിക്കുന്ന  നടപടികൾ രാജ്യത്തിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുകയും പുനർനിർമ്മാണ ശ്രമങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വിദേശകാര്യ മന്ത്രിമാർ  ഊന്നിപ്പറഞ്ഞു. കൂടാതെ സിറിയയുടെ പുനർനിർമ്മാണ പ്രക്രിയയിൽ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് മന്ത്രിമാർ ആഹ്വാനം ചെയ്തു. അധിനിവേശ സിറിയൻ പ്രദേശങ്ങളിൽ നിന്ന് ഇസ്രായേലി പിൻവാങ്ങൽ നടപ്പിലാക്കുന്നതിലൂടെയും 2766-ാം പ്രമേയവും 1974-ലെ വേർപിരിയൽ കരാറും ഉൾപ്പെടെയുള്ള പ്രസക്തമായ പ്രമേയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതി അതിന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റണമെന്നും വിദേശകാര്യ മന്ത്രിമാർ  ആവശ്യപ്പെട്ടു.

More from Local News

Blogs