എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു
എല്ലാത്തരം ഡ്രോണുകൾക്കും ലൈറ്റ് സ്പോർട്സ് വിമാനങ്ങൾക്കും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) പൂർണ്ണ നിരോധനം പ്രഖ്യാപിച്ചു. നിലവിലെ അസാധാരണ സാഹചര്യങ്ങളെ തുടർന്നാണ് തീരുമാനമെടുത്തതെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
ഗ്ലൈഡറുകൾ, പാരാഗ്ലൈഡറുകൾ, ഡ്രോണുകൾ (യുഎവി), വിനോദ, ലൈറ്റ് സ്പോർട്സ് വിമാനങ്ങൾ എന്നിവയുടെ എല്ലാ പ്രവർത്തന അനുമതികളും താൽക്കാലികമായി നിർത്തിവച്ചതായി പത്രക്കുറിപ്പിൽ പറയുന്നു.
മുന്നറിയിപ്പ് ലംഘിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച 8 ബാലിസ്റ്റിക് മിസൈലുകളും 26 ഡ്രോണുകളും തടഞ്ഞതായി യു എ ഇ പ്രതിരോധ മന്ത്രാലയം
UAE intercepts 8 ballistic missiles, 26 drones on Tuesday
എഡ്ജ് ഓഫ് ലൈഫ് കാമ്പെയ്നിന് ENOC 5 മില്യൺ ദിർഹം സംഭാവന നൽകി
അബുദാബി എണ്ണ ശുദ്ധീകരണശാലയിൽ തീപിടുത്തമുണ്ടായതായി അബുദാബി അധികൃതർ സ്ഥിരീകരിച്ചു
ദുബായ് കെട്ടിടങ്ങളുടെ ഗുണനിലവാരം, സുരക്ഷ, സുസ്ഥിരത എന്നിവ ഉറപ്പാക്കുന്നതിനായി നിയമം
