യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ച 2817 (2026) പ്രമേയം പാലിക്കേണ്ടതിന്റെ ആവശ്യകത ഐക്യരാഷ്ട്രസഭയിലെ യുഎഇ അംബാസഡർ ഗസാഖ് ഷഹീൻ ഊന്നിപ്പറഞ്ഞു
ഇറാൻ ഐക്യരാഷ്ട്രസഭ പ്രമേയം ലംഘിക്കുന്നത് തുടരുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ നടപടിയെടുക്കണമെന്ന് യുഎഇ ആവശ്യപ്പെട്ടു. ഇറാൻ തങ്ങളുടെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും മേഖലയിലെ സിവിലിയന്മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനുമുള്ള സുരക്ഷാ കൗൺസിൽ പ്രമേയം ഇറാൻ തുടർച്ചയായി ലംഘിക്കുകയാണെന്നു യു എ ഇ കുറ്റപ്പെടുത്തി. യുഎൻ സുരക്ഷാ കൗൺസിൽ അംഗീകരിച്ച 2817 (2026) പ്രമേയം പാലിക്കേണ്ടതിന്റെ ആവശ്യകത ഐക്യരാഷ്ട്രസഭയിലെ യുഎഇ അംബാസഡർ ഗസാഖ് ഷഹീൻ ഊന്നിപ്പറഞ്ഞു. ഇറാന്റെ ആക്രമണങ്ങൾ അവസാനിപ്പിക്കാനും സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കുന്നതുമാണ് പ്രമേയം.
നാവിഗേഷൻ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും മാനിക്കപ്പെടണമെന്നും യു എ ഇ ആവർത്തിച്ചു .
യുഎഇക്കും മറ്റ് ഗൾഫ് രാജ്യങ്ങൾക്കും നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളും ഹോർമുസ് കടലിടുക്കിന്റെ ഉപരോധവും സാധാരണക്കാർക്കും ,അന്താരാഷ്ട്ര നാവിഗേഷൻ, ആഗോള സാമ്പത്തിക സുരക്ഷ എന്നിവയ്ക്കും ഭീഷണിയാണെന്ന് ഗസാഖ് ഷഹീൻ എടുത്തുപറഞ്ഞു.
അന്താരാഷ്ട്ര മാനുഷിക നിയമം ഉയർത്തിപ്പിടിക്കുന്നതിനും ഉത്തരവാദിത്തം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷയും സ്ഥിരതയും മുന്നോട്ട് കൊണ്ടുപോകുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധത യുഎഇ വീണ്ടും ഉറപ്പിച്ചു.

UAE announces suspension of Iranian airlines' flights
10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE steps up winter relief efforts for Gaza families
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
