കോവിഡ് ജാഗ്രത തുടരണം 

കോവിഡ് വാക്സിൻ നൽകാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധ നടപടികളും രാജ്യത്ത് ശക്തമായി തുടരുകയാണ്.

 

കോവിഡ് 19 മാർഗനിർദേശങ്ങൾ പാലിക്കാത്ത ഒരു ടൂറിസം വെന്യൂ അടച്ചുപൂട്ടിയതായി ദുബായ് ടൂറിസം വകുപ്പ് അറിയിച്ചു. മറ്റൊരു സ്ഥാപനത്തിന്റെ ലൈസൻസ് റദ്ദാക്കുകയും മൂന്നു സ്ഥാപനങ്ങൾക്ക് പിഴയിടുകയും ചെയ്തു. എല്ലാവര്ക്കും കോവിഡ് വാക്സിൻ നൽകാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിനൊപ്പം കോവിഡ് പ്രതിരോധ നടപടികളും രാജ്യത്ത് ശക്തമായി തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന പരിശോധനകളും നടന്നു വരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിലാണ് പിഴവുകൾ വരുത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. അതേസമയം 109 സ്ഥാപനങ്ങൾ മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും വകുപ്പ് അറിയിച്ചു. 

More from Local News