കോവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്സിഡി നല്കുന്നതിനാല് സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല.
ഇന്ത്യയിൽ കോവിഷീല്‍ഡിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഒരു ഡോസിന് 157.50 രൂപയായാണ് കുറച്ചത്. നിലവില്‍ ഈടാക്കിയിരുന്നത് 210 രൂപയാണ്.
രണ്ടാംഘട്ട വാക്സിനേഷന് പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് വില കുറച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആസ്ട്ര സെനക്കയും ഓക്സ്ഫഡ് സര്‍വകലാശാലയും വികസിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ വാക്സിനാണ് കോവിഷീല്‍ഡ്.
കോവിഡ് വാക്സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്സിഡി നല്കുന്നതിനാല് സ്വകാര്യ ആശുപത്രികളില്‍ കുത്തിവെയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല.
കോവിഷീല്‍ഡിന്റെ വില കുറച്ചതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രായലം അറിയിപ്പുകള് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 150 രൂപയ്ക്ക് വാക്സിന് നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ആരോഗ്യമന്ത്രാലയം രാജ്യസഭയില്‍ മറുപടി നല്കി.
വാക്സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് വില 157.50 രൂപയാകുന്നത്. 27 കോടി പേര്‍ക്കാണ് അടുത്തഘട്ടത്തില്‍ കുത്തിവെയ്പ് നല്കാന് ലക്ഷ്യമിടുന്നത്.

Gargash: UAE could join US-led effort to secure Strait of Hormuz
UAE President, Indian PM discuss regional developments
അതിക്രമിച്ചു കയറി ഫോട്ടോയും വിഡിയോയും പകർത്തിയ ആളെ അറസ്റ്റു ചെയ്തു
UAE sends urgent medical aid to Gaza
UAE President, Dutch King discuss regional escalation
H.H. Sheikh Mohammed holds talks with Fujairah Crown Prince
മിസൈൽ, ഡ്രോൺ ഭീഷണികൾ തടയുന്നത് തുടരുകയാണെന്ന് യുഎഇ
