നിവാസികൾ അവരുടെ രണ്ടാമത്തെ ഭവനമായി യു എ ഇ യെ കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിൻറെ വികസനത്തിൽ നിവാസികളുടെ വിലപ്പെട്ട പങ്കിനെയും അവരുടെ സംഭാവനകളെയും ആഴത്തിൽ അഭിനന്ദിക്കുന്നതായി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
സമാധാനത്തിനും സ്ഥിരതയ്ക്കും വേണ്ടി പോരാടുന്ന ഒരു രാഷ്ട്രം കെട്ടിപ്പടുക്കുമെന്ന് യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യൂണിയന് മുമ്പും ശേഷവും കഠിനമായ വെല്ലുവിളികളെ അതിജീവിക്കാനുള്ള നിശ്ചയദാർഢ്യം തെളിയിച്ച ജനങ്ങളെ യുഎഇക്ക് ലഭിക്കുന്നത് ഭാഗ്യമാണെന്നും ജനങ്ങളാണ് രാജ്യത്തിൻറെ അഭിമാനമെന്നും ജനങ്ങളിലുള്ള അഭിമാനം അനന്തമാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ അബിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
യു എ ഇ യുടെ സാമ്പത്തിക നില ഭദ്രവും സമ്പന്നവുമാണെന്ന് അദ്ദേഹം കൂട്ടി ചേർത്തു. രാജ്യത്തെ സമ്പത് വ്യവസ്ഥ ഭദ്രമാക്കാൻ 200 ലധികം രാജ്യങ്ങളിലെ പൗരന്മാർ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം എടുത്തു പറഞ്ഞു. രാജ്യത്തിൻറെ മികച്ച ആഗോള സൂചകങ്ങൾ മെച്ചപ്പെടുത്തുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും കഴിവുകൾ വികസിപ്പിക്കുക എന്നതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആഗോള സാമ്പത്തിക വളർച്ചയ്ക്ക് യു എ ഇ എപ്പോഴും മുന്പന്തിയിലുണ്ടാകും.
ലോകരാജ്യങ്ങളുമായുള്ള സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്നതിനോടപ്പം തന്നെ സാമ്പത്തിക സഹായങ്ങൾ ശക്തമാക്കും. വിവിധ രാജ്യങ്ങളുമായി പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ബന്ധം നില നിർത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു.
ജനങ്ങൾക്ക് തൃപ്തികരവും സുഖപ്രദവും സന്തുഷ്ടവുമായ ജീവിതം നയിക്കാൻ ആവശ്യമായതെല്ലാം രാജ്യത്ത് ഉണ്ടെന്ന് ഉറപ്പാക്കുന്നത് എല്ലാ ഭാവി പദ്ധതികളുടെയും അടിസ്ഥാനമാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.
നിവാസികൾ അവരുടെ രണ്ടാമത്തെ ഭവനമായി യു എ ഇ യെ കാണുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിൻറെ വികസനത്തിൽ നിവാസികളുടെ വിലപ്പെട്ട പങ്കിനെയും അവരുടെ സംഭാവനകളെയും ആഴത്തിൽ അഭിനന്ദിക്കുന്നതായി മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
സമാധാനത്തിന്റെയും സഹകരണത്തിന്റെയും മൂല്യങ്ങൾ പങ്കിടുന്ന എല്ലാ രാജ്യങ്ങളെയും യു എ ഇ എല്ലാക്കാലവും പിന്തുണക്കുമെന്നും അദ്ദേഹം പറഞ്ഞു .
ജാതിയും വർണ്ണവും മതവും നോക്കാതെ എല്ലാ സമൂഹങ്ങൾക്കും സഹായഹസ്തം വാഗ്ദാനം ചെയ്യുന്നത് യു എ ഇ ഇനിയും തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. യു എ ഇ യും രാജ്യത്തെ ജനങ്ങളുമാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിൻറെ സ്ഥിരതയും സമൃദ്ധിയും നില നിർത്തുന്നതിനോടൊപ്പം യുവാക്കൾക്ക് വേണ്ടി തെളിച്ചമുള്ള സുരക്ഷിതമായ ഭാവി നിർമിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
തന്റെ സഹോദരൻ ഷെയ്ഖ് ഖലീഫയ്ക്ക് പ്രത്യേക ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു ഷെയ്ഖ് മുഹമ്മദിന്റെ പ്രസംഗം. ജനങ്ങൾക്ക് വേണ്ടി എല്ലാക്കാലവും നിലകൊണ്ട വ്യക്തിത്വമായിരുന്നു ഷെയ്ഖ് ഖലീഫ എന്ന് അദ്ദേഹം അനുസ്മരിച്ചു. അദ്ദേഹത്തിന്റെ ആശയങ്ങൾ മുറുകെപ്പിടിച്ചു കാഴ്ചപ്പാടിനനുസൃതമായി പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നൽകി.
രാജ്യത്തിൻറെ ചരിത്രവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചു ഭാവി പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വരും ദശകങ്ങളിലെ യുഎഇയുടെ തന്ത്രപരമായ സമീപനവും അഭിലാഷങ്ങളും രൂപപ്പെടുത്തുന്നതിനു വേണ്ടിയാണു പ്രസിഡന്റ് പൗരന്മാരെയും നിവാസികളെയും അഭിസംബോധന ചെയ്തത്.


UAE President arrives in Cyprus on official visit
Rain hits parts of UAE: Dubai Police issues public safety SMS alerts
Sheikh Mohammed honours Palestinian architect with 'Great Arab Minds' award
Dubai's new road link to reduce travel time from 20 minutes to five
UAE, China foreign ministers affirm depth of Comprehensive Strategic Partnership
UAE relief teams conclude humanitarian mission in Sri Lanka
UAE, Serbia deepen ties with new political agreement
UAE strengthens child protection measures
