ജിസിസി രാജ്യങ്ങളെ ഒരു സംയോജിത റെയിൽവേ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നതിനുള്ള കരാറിൽ യുഎഇയും ഒപ്പുവെച്ചു. 2030-ൽ ഈ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് സെക്രട്ടറി ജനറൽ സ്ഥിരീകരിച്ചു.
ബഹ്റൈനിലെ റിഫ അൽ സാഹിർ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ, ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി, ജിസിസി രാജ്യങ്ങളിലെ ഗതാഗത, വാർത്താവിനിമയ മന്ത്രിമാർ എന്നിവർ പങ്കെടുത്തു.
ഗൾഫ് രാജ്യങ്ങളെ സംയോജിതവും പരസ്പരം ബന്ധിതവുമായ പ്രാദേശിക ശൃംഖലയായി മാറ്റുന്ന റെയിൽവേ പദ്ധതിയുടെ പ്രവർത്തനത്തിനാണ് കരാർ. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള ഗതാഗത നീക്കം സുഗമമാക്കാൻ സഹായിക്കും.
2030-ൽ ഈ പദ്ധതിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന് സെക്രട്ടറി ജനറൽ സ്ഥിരീകരിച്ചു.
"ജിസിസി റെയിൽവേ പദ്ധതിക്കായുള്ള ഈ പൊതു കരാർ, ഗതാഗത മേഖലയിൽ ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഏകീകരണം ശക്തിപ്പെടുത്തുന്നതിനും ജിസിസി രാജ്യങ്ങൾക്കുള്ളിലെ റെയിൽ ഗതാഗത സംവിധാനത്തെ ക്രമീകരിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ്," ചടങ്ങിൽ അൽ ബുദൈവി പറഞ്ഞു.
ഈ തന്ത്രപ്രധാനമായ പദ്ധതി നടപ്പിലാക്കുന്നതിനായി ജിസിസി രാജ്യങ്ങളിലെ റെയിൽവേ അധികൃതർ നടത്തിയ ശ്രമങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
പദ്ധതിയുടെ തുടക്കത്തിൽ അറുപത് ലക്ഷം (6 ദശലക്ഷം) യാത്രക്കാരെയും, 2045-ഓടെ എൺപത് ലക്ഷം (8 ദശലക്ഷം) യാത്രക്കാരെയും കൈകാര്യം ചെയ്യാൻ ലക്ഷ്യമിടുന്നതായി അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.
പദ്ധതി ആരംഭിക്കുമ്പോൾ 201 ദശലക്ഷം ടൺ വാണിജ്യ ചരക്കുകൾ ഗതാഗതം ചെയ്യപ്പെടുമെന്നും, 2045-ഓടെ ഇത് 271 ദശലക്ഷം ടണ്ണായി വർധിക്കുമെന്നും അൽ ബുദൈവി കൂട്ടിച്ചേർത്തു.

Dubai student card unlocks public transport savings, global discounts
UAE lifts visa restrictions on Ugandan nationals
Dr Gargash highlights UAE's 'constructive role' in Russia-Ukraine-US trilateral talks
Ras Al Khaimah Ruler leads UAE delegation at COP31
Dubai to reward residents with AED 2,500 for naming community parks
ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂ പൂർത്തിയാക്കി
അബുദാബിയിൽ നടക്കുന്ന റഷ്യ, ഉക്രെയ്ൻ ചർച്ച
ADNOC L&S vessel sustains damage following attack
