ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി.

പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനം

ജോക്കോവിച്ചിന്റെ വിസ ഓസ്‌ട്രേലിയ വീണ്ടും റദ്ദാക്കി. മൂന്ന് വര്‍ഷത്തേക്ക് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിനും ജോക്കോവിച്ചിന് വിലക്കേര്‍പ്പെടുത്തി.

കോവിഡ്‌ വാക്‌സിന്‍ എടുക്കാതെ ഓസ്‌ട്രേലിയയില്‍ എത്തിയതിനാണ് ഓസ്‌ട്രേലിയന്‍ ഭരണകൂടത്തിന്റെ നടപടി. വിസ റദ്ദാക്കിയ ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് എതിരെ ജോക്കോവിച്ച് ഉടനെ കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകര്‍ വ്യക്തമാക്കി.

പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനം എന്ന്  ഓസ്‌ട്രേലിയന്‍ ഇമിഗ്രേഷന്‍ മന്ത്രാലയം വ്യക്തമാക്കുന്നു. തിങ്കളാഴ്ചയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ആരംഭിക്കാനിരിക്കുന്നത്. ജോക്കോവിച്ചിന്റെ പേര് ഉള്‍പ്പെടുത്തിയായിരുന്നു ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഡ്രോ. കോടതിയും ജോക്കോവിച്ചിന്റെ ഹര്‍ജി തള്ളിയാല്‍ താരത്തെ നാട്ടിലേക്ക് തിരിച്ചയക്കും.

 

More from Local News