ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ഈ പദ്ധതി ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
ദുബായിലെ വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്തുന്നതിനും സന്ദർശകർക്ക് അവരുടെ യാത്രകൾ ആസൂത്രണം ചെയ്യുന്നത് എളുപ്പമാക്കുന്നതിനുമായി ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിരവധി പദ്ധതികൾക്ക് തുടക്കമിട്ടു. ഇതിന്റെ ഭാഗമായി, ലോകത്തിലെ ആദ്യത്തെ നഗരവ്യാപക ടൂറിസം ലോയൽറ്റി പ്രോഗ്രാമായ 'ദുബായ് ആക്സസ് ക്ലബ്' ആരംഭിക്കുന്നു. ക്ഷണിക്കപ്പെടുന്നവർക്ക് മാത്രം അംഗത്വം ലഭിക്കുന്ന ഈ പദ്ധതി, ദുബായിലേക്ക് വീണ്ടും വരുന്ന സന്ദർശകർക്ക് പ്രത്യേക അനുഭവങ്ങളും സേവനങ്ങളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നു.
കൂടാതെ, ഔദ്യോഗിക 'വിസിറ്റ് ദുബായ്' വെബ്സൈറ്റ് വഴി സന്ദർശകർക്ക് സിംഗിൾ-എൻട്രി, മൾട്ടിപ്പിൾ-എൻട്രി ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കാനുള്ള സൗകര്യവും ഇതിൽ ഉൾപ്പെടുന്നു.
'ഷെയർഡ് ഡിജിറ്റൽ ചാനൽസ് ഇനിഷ്യേറ്റീവിന്റെ കീഴിൽ, സന്ദർശകർക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും ഒരിടത്ത് തന്നെ ലഭ്യമാക്കുന്ന ഒരു സംയോജിത ഡിജിറ്റൽ പ്ലാറ്റ്ഫോമും വികസിപ്പിക്കും.
ഈ മാസം നടപ്പിലാക്കുന്ന ഈ പദ്ധതികൾ സന്ദർശകരുടെ യാത്രാനുഭവങ്ങൾ കൂടുതൽ സുഗമവും തടസ്സരഹിതവുമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
സന്ദർശകർക്ക് ദുബായിയുമായുള്ള ബന്ധം ദൃഢമാക്കുന്നതിനും, എമിറേറ്റിലുടനീളമുള്ള വിനോദസഞ്ചാര സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനും ഇവ സഹായിക്കും.
'ഷെയർഡ് ഡിജിറ്റൽ ചാനൽസ് ഇനിഷ്യേറ്റീവ്'-ന്റെ ഭാഗമായി, ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, ദുബായ് ഡിപ്പാർട്ട്മെന്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ദുബായ് ഡിജിറ്റൽ അതോറിറ്റി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഈ പദ്ധതികൾ വികസിപ്പിച്ചിരിക്കുന്നത്.
ലോകത്തിലെ മികച്ച മൂന്ന് വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ദുബായിയെ മാറ്റാൻ ലക്ഷ്യമിടുന്ന 'ദുബായ് ഇക്കണോമിക് അജണ്ട D33'-ന്റെ ഭാഗമാണ് ഈ പദ്ധതികൾ.

സാം ആൾട്ട്മാനുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തി
H.H. Sheikh Mohammed announces launch of Dubai research campus 'Nad Zabeel'
അൽ സത്വയിലെ പ്ലോട്ട് വികസന സാധ്യതകൾ വിപുലീകരിച്ചു
UAE strongly condemns attack on Qatari gas tanker in Arabian Gulf
H.H. Sheikh Khaled meets global leaders in energy, AI at Abu Dhabi's ENACT Majlis
ദുബായ് റൈഡിൽ വൻപങ്കാളിത്തം
