ടോൾ ഗേറ്റുകളിൽ 12000 ത്തോളം പേർക്ക് ഇളവ്

നിശ്ചയദാർഢ്യക്കാർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ എന്നിവർക്കാണ് ഇളവിന് അർഹതയുള്ളത്. അബുദാബിയിലെ നാലുപാലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ടോൾഗേറ്റുകളിൽ നിന്നായി ജനുവരി രണ്ടുമുതലാണ് 4 ദിർഹം ടോൾ

അബുദാബിയിൽ സ്ഥാപിച്ച ടോൾ ഗേറ്റുകളിൽ ടോൾ ഇളവിന് അർഹതയുള്ള കാറ്റഗറിയിൽപ്പെടുന്നവർ അതിനായി തയ്യാറാക്കിയിട്ടുള്ള വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ അറിയിച്ചു. നിലവിൽ വിവിധ കാറ്റഗറികളിലായി 12000 ത്തോളം പേർക്ക് ഇളവനുവദിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ അല്ലെങ്കിൽ റിട്ടയർ ചെയ്തവർ, നിശ്ചയദാർഢ്യക്കാർ, താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾ എന്നിവർക്കാണ് ഇളവിന് അർഹതയുള്ളത്. അബുദാബിയിലെ നാലുപാലങ്ങളിലായി സ്ഥാപിച്ചിട്ടുള്ള ടോൾഗേറ്റുകളിൽ നിന്നായി ജനുവരി രണ്ടുമുതലാണ് 4 ദിർഹം ടോൾ ഈടാക്കുന്നത്. ഷെയ്ഖ് സയ്ദ് ബ്രിഡ്ജ്, ഷെജിഒക് ഖലീഫ ബ്രിഡ്ജ്, അൽ മക്ത ബ്രിഡ്ജ്, മുസ്സഫ ബ്രിഡ്ജ് എന്നിവിടങ്ങളിലാണ് ടോൾ ഗേറ്റ്. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ 7 മുതൽ 9 വരെയും, വൈകിട്ട് 5 മുതൽ ഏഴുവരെയുമാണ് ടോൾ ഈടാക്കുന്നത്. പീക് ടൈമിലുള്ള ഗതാഗത കുരുക്ക് ഒഴിവാക്കാനും പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കാനുമാണ് ടോൾ ഗേറ്റുകൾ സ്ഥാപിച്ചതെന്ന് അധികൃതർ വിശദീകരിച്ചു. രജിസ്റ്റർ ചെയ്യേണ്ടത്   http://darb.itc.gov.ae വെബ്‌സൈറ്റിലാണ്. 

 

More from Local News