തട്ടിക്കൊണ്ടുപോകൽ, സോഷ്യൽ മീഡിയ ബ്ലാക്ക്‌മെയിൽ ചെയ്യൽ എന്നീ കുറ്റങ്ങൾക്ക് യുഎഇയിൽ 9 അംഗ സംഘം വിചാരണ നേരിടുന്നു

തട്ടിക്കൊണ്ടുപോകൽ, മോശം ചിത്രങ്ങൾ പകർത്തൽ, സോഷ്യൽ മീഡിയ വഴി ബ്ലാക്ക്‌മെയിൽ ചെയ്യൽ എന്നിവയിലൂടെ പണം തട്ടുന്നതിനായി ശ്രമിച്ച ഒമ്പത് പേരാണ് നിയമ നടപടി നേരിടുന്നത്.

"സുരക്ഷ, പൊതു സമാധാനം, ക്രമസമാധാനം" എന്നിവയെ ഭീഷണിപ്പെടുത്തിയ കുറ്റങ്ങൾ ചുമത്തി ഫെഡറൽ പബ്ലിക് പ്രോസിക്യൂഷൻ ഇവരെ കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്,

കൂടാതെ വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങൾ നേരിടേണ്ടിവരുമെന്ന് ദേശീയ വാർത്താ ഏജൻസിയായ വാം റിപ്പോർട്ട് ചെയ്ന്നു

അതോറിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ഇര നല്കിയ പരാതിയെ തുടർന്ന് തെളിവുകൾ ശേഖരിക്കുന്നതിനായി അറ്റോർണി ജനറലിന്റെ നിർദ്ദേശപ്രകാരം ഉടൻ അന്വേഷണം ആരംഭിച്ചിരുന്നു.

അന്വേഷണത്തെത്തുടർന്ന്, ഫെഡറൽ ജുഡീഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഓഫീസ് പ്രതികളെ തിരിച്ചറിയുകയും അവരെ കസ്റ്റഡിയിലെടുക്കുകയും കുറ്റകൃത്യം ചെയ്യാൻ ഉപയോഗിച്ച വാഹനങ്ങളും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.

ആക്രമണങ്ങളുടെ വീഡിയോ ദൃശ്യങ്ങളും കണ്ടെടുത്തിട്ടുണ്ട്.

More from Local News

Blogs