ദുബായിലെ ആദ്യ വിദ്യാർത്ഥി കൗൺസിലിന് അംഗീകാരം നൽകി ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ

WAM

2025-2026 അധ്യയന വർഷത്തേക്കുള്ള ദുബായ് സ്റ്റുഡന്റ്സ് കൗൺസിലിൽ 16 സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾ ഉണ്ടാകും.

 

ദുബായ് കിരീടാവകാശിയും യുഎഇയുടെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റിലെ ആദ്യ വിദ്യാർത്ഥി കൗൺസിൽ രൂപീകരിക്കുന്നതിന് അംഗീകാരം നൽകി.

2025-2026 അധ്യയന വർഷത്തേക്കുള്ള ദുബായ് സ്റ്റുഡന്റ്സ് കൗൺസിലിൽ 16 സ്വകാര്യ സ്‌കൂളുകളിൽ നിന്നുള്ള 16 വിദ്യാർത്ഥികൾ ഉണ്ടാകും.

ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ സംവിധാനത്തിൽ ഉടനീളമുള്ള 4 ലക്ഷം വിദ്യാർത്ഥികളെയാണ് ഈ വിദ്യാർത്ഥികൾ പ്രതിനിധീകരിക്കുന്നത്.

Education 33 strategy-യുടെ  കീഴിൽ ലീഡേഴ്‌സ് ഓഫ് ടുമാറോ ഗെയിം ചേഞ്ചർ സംരംഭത്തിന്റെ ഭാഗമായാണ് ദുബായിയുടെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെന്റ് അതോറിറ്റി ഈ പദ്ധതി ആവിഷ്കരിച്ചത്.

ഈ വിദ്യാർത്ഥി സംഘടന "വിദ്യാഭ്യാസ പാത രൂപപ്പെടുത്താൻ സഹായിക്കുമെന്നും", "നാളത്തെ നേതാക്കളെ വളർത്തുകയും" ചെയ്യുമെന്നും KHDA  അഭിപ്രായപ്പെട്ടു.

നാമനിർദ്ദേശങ്ങളുടെയും അവലോകന പ്രക്രിയയുടെയും അടിസ്ഥാനത്തിലാണ് വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുത്തത്.

More from Local News

Blogs