2022- നെ അപേക്ഷിച്ചു 13 ശതമാനം മെച്ചപ്പെട്ട് ശരാശരി പ്രതികരണ സമയം 7.5 മിനിറ്റാണ്
2023-ൽ ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് 2,35,000-ലധികം എമർജൻസി കോളുകളോട് പ്രതികരിച്ചു. പ്രതികരണ സമയത്തിൽ റെക്കോർഡ് നേട്ടം കൈവരിച്ചു. 2022- നെ അപേക്ഷിച്ചു 13 ശതമാനം മെച്ചപ്പെട്ട് ശരാശരി പ്രതികരണ സമയം 7.5 മിനിറ്റാണ്.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ കേസുകൾ, ഗുരുതരമായ കേസുകൾ ഉൾപ്പടെ 2023-ൽ, കോർപ്പറേഷന് 2,05,200 റിപ്പോർട്ടുകളാണ് ലഭിച്ചത്. 2,35,394 വ്യക്തികൾക്ക് വൈദ്യസഹായം നല്കാൻ സാധിച്ചു . ഇതിൽ 69,647 കേസുകൾ അടിയന്തര ഇടപെടൽ ആവശ്യമുള്ള കേസുകളായിരുന്നു. 26,816 അടിയന്തരമല്ലാത്ത കേസുകൾ സർക്കാർ-സ്വകാര്യ ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലേക്ക് ഉൾപ്പെടുത്തി. കഴിഞ്ഞ വർഷം ഹൃദയസ്തംഭനമുണ്ടായ 90 പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചെന്നു ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് റിപ്പോർട്ട് ചെയ്തു.
വർഷം മുഴുവനും 5,000 മണിക്കൂറോളം ദുബായിലുടനീളമുള്ള 42 പ്രധാന പരിപാടികളിൽ സംബന്ധിച്ചതായും അധികൃതർ അറിയിച്ചു. ഈദ് ആഘോഷങ്ങൾ, പുതുവത്സര പരിപാടികൾ, പ്രാദേശികവും അന്തർദേശീയവുമായ മത്സരങ്ങൾ, പ്രദർശനങ്ങൾ, ആഗോള സമ്മേളനങ്ങൾ തുടങ്ങിയ സുപ്രധാന പരിപാടികൾ ഇതിൽ ഉൾപ്പെടുന്നു.
കൂടാതെ ദുബായ് ആംബുലൻസ് കഴിഞ്ഞ വർഷം 12 പുതിയ ആംബുലൻസ് പോയിൻ്റുകൾ അവതരിപ്പിച്ചു. ആകെ 133 ആംബുലൻസ് പോയിൻ്റുകൾ ദുബായിലുടനീളം വിതരണം ചെയ്തു. എമർജൻസി ഡോക്ടർമാർ, പാരാമെഡിക്കുകൾ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാർ, എമർജൻസി റെസ്പോണ്ടർമാർ എന്നിവരുൾപ്പെടെ 1,375 പേരാണ് കോർപ്പറേഷൻ്റെ തൊഴിൽ സേനയിലുള്ളത്.
സമൂഹത്തിലെ അംഗങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ആംബുലൻസ്, എമർജൻസി മെഡിക്കൽ സേവനങ്ങളുടെ ആഗോള തലത്തിലെ നേതൃത്വം കൈവരിക്കാൻ സംഘടനയ്ക്ക് സാധിച്ചെന്ന് ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് ഡയറക്ടർ ബോർഡ് ചെയർമാൻ ഹിസ് എക്സലൻസി അവദ് സഗീർ അൽ കെത്ബി പറഞ്ഞു.

UAE President urges youth to drive innovation while honouring national values
H.H. Sheikh Mohammed: Eid Al Etihad reinforces UAE’s values, enduring legacy
UAE to sing national anthem together on December 2
UAE launches urgent response to Sri Lanka's floods, landslides
UAE President marks Eid Al Etihad by naming seven mosques after each Emirate
UAE field hospital staff briefs UN delegation on Gaza healthcare support
