
ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി പുതിയ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.
സെന്റർപോയിന്റ് മെട്രോ സ്റ്റേഷനിൽ, എയർപോർട്ട് റോഡിൽ നിന്ന് കാർ പാർക്കിങ് മേഖലയിലേക്ക് നയിക്കുന്ന റോഡ് അടച്ചിടുമെന്നാണ് അറിയിച്ചിരിക്കുന്നത്.
49 സി സ്ട്രീറ്റിൽ നിന്ന് ഇടത്തേക്ക് തിരിയുന്നതിലൂടെ ഡ്രൈവർമാർക്ക് കാർ പാർക്കിലേക്ക് പ്രവേശിക്കാം.
ക്രീക്ക് സ്റ്റേഷനിലേക്കുള്ള സർവീസ് റോഡും അടച്ചിടും.
ഗതാഗതം നിയന്ത്രിക്കുന്നതിനായി താൽക്കാലിക റോഡ് തുറന്നിരിക്കുന്നതായും ആർ.ടി.എ അറിയിച്ചു.
രണ്ട് സ്ഥലങ്ങളിലെയും ദിശകൾക്കായി ഓൺസൈറ്റ് സൈൻബോർഡുകൾ പിന്തുടരാൻ വാഹന യാത്രക്കാർക്ക് നിർദ്ദേശം നല്കിയിട്ടുണ്ട്.