പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷേപ തട്ടിപ്പ് പദ്ധതികൾക്കെതിരെ ദുബായ് പോലീസ് . ഓഫറുകളിലെ തട്ടിപ്പുകളിൽ വീഴരുതെന്ന് പോലീസ് പൊതു ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. റിസ്ക് ഇല്ലാതെ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള കമ്പനികളെയും ഓൺലൈൻ പ്ലാറ്റ്ഫോമുകളെയും ഒഴിവാക്കണമെന്നും പെയ്ഡ് പ്രൊമോഷനുകളിൽ ആകൃഷ്ടരായി തട്ടിപ്പുകളിൽ വീഴരുതെന്നും ആന്റി-ഫ്രോഡ് സെന്റർ വ്യക്തമാക്കി. പ്രശസ്ത ധനകാര്യ സ്ഥാപനങ്ങളുടെ പേരുകളും ലോഗോകളും പകർത്തിയാണ് പലരും തട്ടിപ്പുകൾ നടത്തുന്നതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
ഇത്തരം പ്ലാറ്റ്ഫോമുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിക്ഷേപിക്കുന്നതിന് മുമ്പ് ഔദ്യോഗിക ചാനലുകൾ വഴി കമ്പനി ലൈസൻസുകൾ പരിശോധിച്ചുറപ്പിക്കണമെന്നും ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി. ഇ-ക്രൈം പ്ലാറ്റ്ഫോം വഴിയോ 901 എന്ന നമ്പറിൽ വിളിച്ചോ പൊതുജനങ്ങൾ സംശയാസ്പദമായ പരസ്യങ്ങൾ , പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചു റിപ്പോർട്ട് നൽകണമെന്നും ദുബായ് പോലീസ് അഭ്യർത്ഥിച്ചു .

UAE calls for unconditional, immediate ceasefire to end Sudan civil war
ഫെഡറൽ നാഷണൽ കൗൺസിൽ ;പുതിയ സെഷൻ ഉദ്ഘാടനം ചെയ്ത് ഷെയ്ഖ് മുഹമ്മദ്
Dubai Airshow says event continued as tribute to fallen pilot
H.H. Sheikh Mansoor opens Big 5 Global
ഫലസ്തീൻ ജനതയ്ക്ക് യുഎഇയുടെ ശൈത്യകാല സഹായം
H.H. Sheikh Mohammed approves largest budget in Dubai’s history
