ഫലസ്തീൻ ജനതയ്ക്ക് യുഎഇയുടെ ശൈത്യകാല സഹായം

WAM

195 ടണ്ണിലധികം ശൈത്യകാല സാമഗ്രികൾ വഹിച്ചുകൊണ്ടുള്ള യുഎഇ സഹായ സംഘത്തിന്റെ വാഹനവ്യൂഹം ഗാസ മുനമ്പിൽ പ്രവേശിച്ചു

ഫലസ്തീൻ ജനതയ്ക്ക് ശൈത്യകാലത്  സഹായ ഹസ്തവുമായി വീണ്ടും  യുഎഇ. ഓപ്പറേഷൻ ചിവാലറസ് നൈറ്റ് 3നോടനുബന്ധിച്ചു 195 ടണ്ണിലധികം ശൈത്യകാല സാമഗ്രികൾ വഹിച്ചുകൊണ്ടുള്ള യുഎഇ സഹായ സംഘത്തിന്റെ വാഹനവ്യൂഹം ഗാസ മുനമ്പിൽ പ്രവേശിച്ചു. ഓപ്പറേഷൻ ചിവാലറസ് നൈറ്റ്  കീഴിലുള്ള 
249-ാമത്തെ വാഹനവ്യൂഹമാണിത്. അൽ അരിഷിലെ ഗാസയിലേക്കുള്ള യുഎഇയുടെ മാനുഷിക സഹായ സംഘമാണ് ലോജിസ്റ്റിക്സ് സെന്ററിൽ ഡെലിവറി തയ്യാറാക്കിയത്. 
ഫലസ്തീൻ ജനതയ്ക്ക്  സഹായം ആവശ്യമുള്ള  സമയത്ത് മാനുഷിക പിന്തുണ ഉറപ്പാക്കേണ്ടത് അനിവാര്യമാണെന്ന്  അൽ അരിഷിലെ ഗാസയിലേക്കുള്ള  യുഎഇ മാനുഷിക സഹായ സംഘത്തിന്റെ തലവൻ ഫഹദ് സാലിഹ് അൽ ഹാർത്തി പറഞ്ഞു.

ഭക്ഷണം, വൈദ്യസഹായം, ദുരിതാശ്വാസ സഹായ വാഹനവ്യൂഹങ്ങൾ എന്നിവയുടെ തുടർച്ചയായ വിതരണത്തിന് പുറമേ, ദുരിതബാധിത കുടുംബങ്ങൾക്ക് ഇതുവരെ  20,000-ത്തിലധികം ഷെൽട്ടർ ടെന്റുകൾ കൂടി യു എ ഇ വിതരണം ചെയ്തു.

More from Local News

Blogs