ഫാസ്റ്റ് ലൈനുകൾ  ഉപയോഗിച്ചു; ഡെലിവറി റൈഡർമാർക്കെതിരെ കർശന നടപടി

Dubai Police

ഡെലിവറി റൈഡർമാർക്ക് ദുബായ് പോലീസ് 8,152 പിഴകൾ ചുമത്തി. നവംബർ മാസം തുടക്കത്തിൽ പ്രാബല്യത്തിൽ വന്ന പുതിയ നിരോധനം ലംഘിച്ചതിനെ തുടർന്നാണ് നടപടി.

ഫാസ്റ്റ് ലൈനുകൾ  ഉപയോഗിച്ച ഡെലിവറി റൈഡർമാർക്ക് ദുബായ് പോലീസ് 8,152 പിഴകൾ ചുമത്തി. നവംബർ മാസം തുടക്കത്തിൽ പ്രാബല്യത്തിൽ വന്ന പുതിയ നിരോധനം ലംഘിച്ചതിനെ തുടർന്നാണ് നടപടി.

അഞ്ചോ അതിലധികമോ പാതകളുള്ള റോഡുകളിൽ ഇടതുവശത്തെ ഏറ്റവും രണ്ട് പാതകളിലും മൂന്നോ നാലോ വരി റോഡുകളിൽ ഇടതുവശത്തെ ഏറ്റവും ചെറിയ പാതയിലും ഡെലിവറി മോട്ടോർ സൈക്കിളുകൾക്ക്  നിരോധനം ഏർപ്പെടുത്തിയിരുന്നു. അഞ്ച് വർഷത്തെ ഗതാഗത സുരക്ഷാ പദ്ധതിയുടെ ഭാഗമാണ് ഈ നിരോധനം.അതെ സമയം രണ്ട് ലൈനുകളോ  അതിൽ കുറവോ  ഉള്ള റോഡുകളിൽ നിയന്ത്രണങ്ങൾ വരുത്തിയിട്ടില്ല.  നിയമം ആദ്യമായി ലംഘിച്ചാൽ  500 ദിർഹവും ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 700 ദിർഹം മുതലും പിഴ ഈടാക്കും.  മൂന്ന് പ്രാവശ്യം നിയമം ലംഘിച്ചാൽ  ലൈസൻസ് സസ്‌പെന്റ് ചെയ്യും.

മണിക്കൂറിൽ 100 കിലോമീറ്റർ കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്ന റൈഡർമാർ നിയമം ആവർത്തിച്ച് ലംഘിച്ചാൽ  200 ദിർഹം മുതൽ  400 ദിർഹം വരെ  പിഴ ഈടാക്കും.ദുബായിയുടെ ഗതാഗത സംവിധാനത്തിൽ ഡെലിവറി റൈഡർമാർ  നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നു  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ  പറഞ്ഞു. സുരക്ഷാ നിയമങ്ങൾ പാലിക്കുക ,  അതിവേഗ പാതകളിൽ നിന്ന് വിട്ടുനിൽക്കുക, വേഗത പരിധികൾ പാലിക്കുക ,ഹെൽമെറ്റുകളും സംരക്ഷണ ഉപകരണങ്ങളും ധരിക്കുക, സുരക്ഷിതമായ അകലം പാലിക്കുക , വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങൾ ഡെലിവറി റൈഡർമാർ ശ്രദ്ധിക്കണമെന്ന്  അദ്ദേഹം  ആവശ്യപ്പെട്ടു. ഗതാഗത സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് പോലീസ് ഫീൽഡ് പരിശോധനകളും ബോധവൽക്കരണ കാമ്പെയ്‌നുകളും തുടരുമെന്ന് ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ കൂട്ടിച്ചേർത്തു.

More from Local News

Blogs