പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ് ആക്രമണങ്ങൾ എന്ന് യു എ ഇ
ബഹ്‌റൈനെയും കുവൈത്തിനെയും ലക്ഷ്യമിട്ട് തുടർച്ചയായി ഇറാൻ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ചു യുഎഇ. പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണ് ആക്രമണങ്ങൾ എന്ന് യു എ ഇ പ്രതികരിച്ചു. ബഹ്‌റൈന്റെയും കുവൈത്തിന്റെയും പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണ് ആക്രമണങ്ങളെന്ന് യു എ ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഇരു രാജ്യങ്ങളുമായും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അവരുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികൾക്കും യുഎഇ പിന്തുണ അറിയിച്ചു. വ്യോമാതിർത്തിയിൽ സായുധ സേന ഒരു ക്രൂയിസ് മിസൈൽ, മൂന്ന് ബാലിസ്റ്റിക് മിസൈലുകൾ, 10 ഡ്രോണുകൾ എന്നിവ പ്രതിരോധിച്ചെന്നും ഒരാൾക്ക് പരിക്കേറ്റതായും കുവൈത്ത് അറിയിച്ചു.
ഹോർമുസ് കടലിടുക്ക് തുറന്നിടുക എന്നതാണ് ഇറാനെതിരായ ഏറ്റവും പുതിയ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് സൈന്യം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു .

UAE announces suspension of Iranian airlines' flights
10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE steps up winter relief efforts for Gaza families
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
