ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു.
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ ഡയറക്റ്ററേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിൽ നിന്നും 2019ലെ സ്വർണക്കടത്ത് കേസ് വിവരങ്ങൾ സിബിഐ ശേഖരിച്ചു. ബാലഭാസ്കറിന്റെ സുഹൃത്തുക്കളായ വിഷ്ണു സോമസുന്ദരം, പ്രകാശൻ തമ്പി തുടങ്ങിയവരാണ് ഈ കേസിലെ പ്രതികൾ.
ബാലഭാസ്കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ചിലരെ കണ്ടെന്ന് കലാഭവന്‍ സോബി വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ഡിആര്‍ഐ സോബിയുടെ മൊഴിയെടുത്തപ്പോഴാണ് ഒരു വ്യക്തിയെക്കുറിച്ചു വിവരം ലഭിച്ചത്. ബാലഭാസ്കറിന്റെ സുഹൃത്തുക്കള്‍ സ്വര്‍ണക്കടത്തു കേസില്‍ പ്രതികളായതിനെ തുടർന്നായിരുന്നു ഡിആര്‍ഐ ഇക്കാര്യം പരിശോധിച്ചത്.2019 മേയ് 13നാണ് 25 കിലോ സ്വര്‍ണം ഡിആര്‍ഐ പിടികൂടുന്നത്.
ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ 2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ബാലഭാസ്കറും മകളും മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന ബാലഭാസ്കറിന്റെ മാതാപിതാക്കളുടെ പരാതിയെ തുടർന്നാണ് കേസ് സർക്കാർ സിബിഐക്ക് കൈമാറിയത്

RTA chalks out route map for Dubai Metro Blue Line
UAE, Cyprus Presidents discuss enhancing strategic partnership
UAE opens Emirates Medical Centre to serve patients in Gaza
UAE President receives official welcome at Presidential Palace in Nicosia
Rain hits parts of UAE: Dubai Police issues public safety SMS alerts
UAE condemns terrorist shooting at Bondi Beach
UAE condemns shooting at Brown University in US
Sheikh Mohammed honours Palestinian architect with 'Great Arab Minds' award
