"പാലങ്ങൾ പണിയുന്ന ഒരു നയതന്ത്രജ്ഞന്റെ അചഞ്ചലമായ ശുഭാപ്തിവിശ്വാസവും പ്രായോഗികതയും" ഈ പദവിയിലേക്ക് കൊണ്ടുവരാൻ താൻ ആഗ്രഹിക്കുന്നതായി യുഎൻ സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിക്കുന്ന യുഎഇ സ്ഥാനാർത്ഥി ലാന നുസൈബെ, വ്യക്തമാക്കി.
ന്യൂയോർക്കിൽ യുഎൻ അംഗരാജ്യങ്ങളുമായി നടത്തിയ സംവാദത്തിനിടെ, നയതന്ത്രം ശക്തിപ്പെടുത്തുക, യുഎന്നിൽ പരിഷ്കാരങ്ങൾ കൊണ്ടുവരിക, അതിലുള്ള വിശ്വാസം വീണ്ടെടുക്കുക എന്നിവയിൽ നുസൈബെ ഊന്നൽ നൽകി.
"തങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ച് വലിയ സ്വപ്നങ്ങളുള്ളതും, എന്നാൽ ഏറ്റവും കൂടുതൽ മാറ്റമുണ്ടാക്കാൻ കഴിയുന്ന മേഖലകളിൽ കൃത്യമായ അച്ചടക്കത്തോടെ പ്രവർത്തിക്കുന്നതുമായ ഒരു യുഎൻ ആണ് നമുക്ക് ആവശ്യം. മറ്റുള്ളവർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ യുഎൻ ഇടപെടൽ കുറയ്ക്കുകയും, യുഎന്നിന് മാത്രം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വേണം," നുസൈബെ പറഞ്ഞു.
ഇരട്ടത്താപ്പുകളില്ലാതെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുമെന്ന് അവർ ഉറപ്പുനൽകിയതിനൊപ്പം, സെക്രട്ടറി ജനറൽ ഓഫീസിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും എടുത്തുപറഞ്ഞു.
അതേസമയം, ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ, താൻ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ടാൽ രാഷ്ട്രീയപരമായ റിസ്കുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്ന് അവർ വ്യക്തമാക്കി.
പ്രാദേശികവും അന്താരാഷ്ട്രവുമായ നിലവിലെ സാഹചര്യങ്ങളിൽ, ഐക്യരാഷ്ട്രസഭയ്ക്ക് ഭൗമരാഷ്ട്രീയ (geopolitical) തലത്തിലുള്ള ഒരു നേതൃത്വം ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

UAE President declares January 7 as Zayed the Founder Day
ഫ്ലൈദുബായ് ജീവനക്കാർക്ക് ഓർഡർ ഓഫ് സായിദ് II ബഹുമതി
Abu Dhabi to build AED 872 million seven-bridge network
UAE leaders receive flydubai crew involved in September flight incident
Dubai approves AED 2 billion Urban Centres Development Plan
