യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് അതോറിറ്റി വ്യക്തമാക്കി. ഉയർന്ന നിലവാരമുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കും.
വിമാനങ്ങളുടെയും എയർക്രൂകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള അസാധാരണമായ മുൻകരുതൽ നടപടിയായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) യുഎഇയുടെ വ്യോമാതിർത്തി താൽക്കാലികമായി, ഭാഗികമായി അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ചു.
അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സുരക്ഷാ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
സുരക്ഷയുടെയും അപകട സാധ്യതകളുടെ വിലയിരുത്തലിനെ തുടർ ന്നും ബന്ധപ്പെട്ട ദേശീയ, അന്തർദേശീയ അധികാരികളുമായി പൂർണ്ണമായി ഏകോപിപ്പിച്ചാണ് തീരുമാനമെടുത്തതെന്നും അതോറിറ്റി അറിയിച്ചു.
വ്യോമാതിർത്തി സുരക്ഷയും യുഎഇയുടെ പരമാധികാര സംരക്ഷണവും പ്രധാന മുൻഗണനകളായി തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
തുടർ വിവരങ്ങൾ ബന്ധപ്പെട്ട അധികാരികളെയും പൊതുജനങ്ങളെയും സമയബന്ധിതമായി അറിയിക്കുന്നത് തുടരുമെന്ന് ജിസിഎഎ സ്ഥിരീകരിച്ചു.
വിമാന ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകൾ ലഭിക്കുന്നതിന് യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് അതോറിറ്റി മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായി ഏകോപിപ്പിച്ച് എയർലൈനുകൾ യാത്രക്കാർക്ക് താമസവും ആവശ്യമായ സഹായവും നൽകുമെന്ന് ചൂണ്ടിക്കാട്ടി.
യാത്രക്കാരുടെയും വിമാന ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുൻഗണനയെന്ന് അതോറിറ്റി വ്യക്തമാക്കി.
ഉയർന്ന നിലവാരമുള്ള സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും നടപ്പിലാക്കും. ഈ അസാധാരണ സാഹചര്യങ്ങളിൽ പൊതുജനങ്ങളുടെ സഹകരണത്തിനു മന്ത്രാലയം നന്ദി പ്രകടിപ്പിക്കുകയും ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ എല്ലാവരോടും ആഹ്വാനം ചെയ്യുകയും ചെയ്തു.

UAE announces suspension of Iranian airlines' flights
Saudi Crown Prince offers condolences to H.H. Sheikh Mohammed
UAE, Lebanon launch 'One Million Lebanese AI Experts' initiative
10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE steps up winter relief efforts for Gaza families
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
