നികുതി ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഉൽപ്പന്നങ്ങൾക്കെതിരെയാണ് ഫെഡറൽ ടാക്സ് അതോറിറ്റിയുടെ നിയന്ത്രണം.
യുഎഇയിൽ നികുതി ലംഘനത്തിൻ്റെ പേരിൽ വിപണിയിൽ നിന്ന് 7 മില്യൺ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. നികുതി ചട്ടങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ട ഉൽപ്പന്നങ്ങൾക്കെതിരെയാണ് ഫെഡറൽ ടാക്സ് അതോറിറ്റിയുടെ നിയന്ത്രണം. 2024 ൻ്റെ ആദ്യ പകുതിയിൽ അതോറിറ്റി 7.26 ദശലക്ഷം ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു . കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8.89 ദശലക്ഷമായിരുന്നു.
2023ന്റെ ആദ്യ പാദത്തിൽ പിടിച്ചെടുത്ത 7.92 ദശലക്ഷം പായ്ക്കുകളിൽ നികുതി അടയ്ക്കുന്നതിൽ പരാജയപ്പെട്ട 5.52 ദശലക്ഷം പുകയിലയും അനുബന്ധ ഉൽപന്നങ്ങളും ഉൾപ്പെടുന്നു.
കൂടാതെ ശീതളപാനീയങ്ങൾ, എനർജി ഡ്രിങ്കുകൾ, മധുര പാനീയങ്ങൾ തുടങ്ങി മറ്റ് എക്സൈസ് സാധനങ്ങളുടെ 1.74 ദശലക്ഷം യൂണിറ്റുകളും കണ്ടുകെട്ടി. 2023 ൻ്റെ ആദ്യ പകുതിയിൽ 9,71,690 യൂണിറ്റുകളാണ് പിടിച്ചെടുത്തത്.
2024-ൻ്റെ ആദ്യ പകുതിയിൽ രാജ്യത്ത് 6,210 നിയമലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കണ്ടെത്തിയ 1,740 കുറ്റകൃത്യങ്ങളിൽ നിന്ന് 256 ശതമാനത്തിന്റെ വർദ്ധനവ് രേഖപ്പെടുത്തി.
വിപണി മേൽനോട്ടം വർദ്ധിപ്പിക്കുന്നതിനും നികുതി പാലിക്കൽ ഉറപ്പാക്കുന്നതിനുമുള്ള അതോറിറ്റിയുടെ തീവ്രമായ ശ്രമങ്ങളെ എഫ്ടിഎ ഡയറക്ടർ ജനറൽ ഖാലിദ് അലി അൽ ബുസ്താനി പ്രശംസിച്ചു.
മൂല്യവർധിത നികുതി ബാധ്യതകൾ പാലിക്കാത്ത ഉൽപ്പന്നങ്ങളുടെ വിൽപ്പന അല്ലെങ്കിൽ സംഭരണം തടയുന്നതിന് ഫെഡറൽ ടാക്സ് അതോറിറ്റി ഇലക്ട്രോണിക് മോണിറ്ററിങിലൂടെയാണ് പരിശോധനകൾ നടത്തുന്നത്. 2024 ലെ ആദ്യ ആറു മാസങ്ങളിൽ 109 കാമ്പെയ്‌നുകൾ വഴി 40,580 ഫീൽഡ് പരിശോധനകൾ അതോറിറ്റി നടത്തി.
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം നികുതി നിയമങ്ങൾ നടപ്പിലാക്കുക, ശരിയായ നികുതി ഇൻവോയ്‌സിംഗ് ഉറപ്പാക്കുക, വിലനിർണ്ണയം പ്രദർശിപ്പിക്കുക, നികുതി വെട്ടിപ്പ് പരിഹരിക്കുക എന്നിവയാണ് അതോറിറ്റി ലക്ഷ്യമിടുന്നത്.

UAE fuel prices to drop in February
UAE reopens renovated Sheikh Zayed Child Care Complex in Istanbul
UAE President reaffirms support for regional security, stability
UAE gifts memorial monument to Kuwait
Sharjah Ruler receives Portugal’s highest cultural honour
8 drivers face legal action in Sharjah for dangerous stunts during rain
UAE, Russian Presidents hold talks in Moscow
Sheikh Theyab reviews progress on Etihad Rail ahead of launch
