
ദൃശ്യപരത 1,000 മീറ്ററിൽ താഴെ
യുഎഇയിൽ പൊടിക്കാറ്റ് ശക്തമായതിനാൽ യെല്ലോ , ഓറഞ്ച് അലർട്ട് നൽകി. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ ദൃശ്യപരത 1,000 മീറ്ററിൽ താഴെയായി കുറഞ്ഞു. ബുധനാഴ്ച വൈകുന്നേരം 5:00 മണി വരെ കാലാവസ്ഥാ മുന്നറിയിപ്പ് നിലനിൽക്കുമെന്ന് നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു.
പുറത്തിറങ്ങുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.