
രാജ്യത്തിന്റെ സുരക്ഷയ്ക്കും തുടർച്ചയായ അഭിവൃദ്ധിക്കും ആവശ്യമായ സംഭാവന നല്കാൻ കഴിവുകളുള്ള വ്യക്തികളെ സജ്ജരാക്കുന്ന നേതൃത്വത്തിന്റെ കഴിവിനെ ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു
യുഎഇ നാഷണൽ സർവീസ് റിക്രൂട്ട്‌മെന്റുകളുടെ സന്നദ്ധതയെയും അച്ചടക്കത്തെയും പ്രശംസിച്ചു ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. രാജ്യത്തിന്റെ സുരക്ഷയ്ക്കും തുടർച്ചയായ അഭിവൃദ്ധിക്കും ആവശ്യമായ സംഭാവന നല്കാൻ കഴിവുകളുള്ള വ്യക്തികളെ സജ്ജരാക്കുന്ന നേതൃത്വത്തിന്റെ കഴിവിനെ ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു . ദുബായിലെ സെയ്ഹ് ഹഫീർ പരിശീലന കേന്ദ്രത്തിൽ 22-ാമത് സംഘത്തിന്റെ സൈനിക പ്രകടനങ്ങൾ ഷെയ്ഖ് ഹംദാൻ നിരീക്ഷിച്ചു. പൂർണ്ണ കഴിവോടെ പ്രതിരോധ ചുമതലകൾ നിർവഹിക്കാൻ സൈനികരെ സജ്ജരാക്കാൻ സർവീസ് റിക്രൂട്മെന്റുകൾക്ക് സാധിക്കുന്നുണ്ടെന്നു അദ്ദേഹം വിലയിരുത്തി.