ആറു മാസത്തേക്ക് മുന്നോട്ട് പോകാനുള്ള അവശ്യ വസ്തു ശേഖരം രാജ്യത്തുണ്ടെന്നു യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പറഞ്ഞു.
ഇറാന്റെ ഭാഗത്തു നിന്നുള്ള പ്രത്യാക്രമണങ്ങൾ ആരംഭിച്ചതിനുശേഷം യുഎഇ പട്ടാളം 186 ബാലിസ്റ്റിക് മിസൈലുകളും 812 ഡ്രോണുകളും എട്ട് ക്രൂയിസ് മിസൈലുകളും തടഞ്ഞതായി യുഎഇ പ്രതിരോധ മന്ത്രാലയ വക്താവ് അബ്ദുൾ നാസർ അൽ ഹുമൈദി പറഞ്ഞു.
മിസൈൽ നിർവീര്യമാക്കുന്ന സമയത്ത് താഴേക്ക് പതിച്ച അവശിഷ്ടങ്ങൾ മൂലമാണ് ഇത് വരെ റിപ്പോർട്ട് ചെയ്ത എല്ലാ പരിക്കുകളും സംഭവിച്ചതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
വ്യോമാക്രമണ ഭീഷണികളെ ദീർഘകാലത്തേക്ക് നേരിടാൻ കഴിവുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളുടെ ശേഖരം യുണൈറ്റഡ് അറബ് എമിറേറ്റ്സിനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യുഎഇയുടെ പരമാധികാരത്തിലോ സുരക്ഷയിലോ ഉള്ള ഒരു ലംഘനവും അംഗീകരിക്കില്ലെന്നും രാജ്യ സുരക്ഷാ ഉറപ്പ് വരുത്താനുള്ള എല്ലാ നടപടികളും നടത്താനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് നേർക്കുള്ള ഭീഷണികൾ കണ്ടെത്താൻ പ്രതിരോധ സംവിധാനങ്ങൾ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
സ്വയം പ്രതിരോധത്തിനുള്ള അവകാശം നിലനിർത്തുമ്പോൾ തന്നെ സമാധാനത്തിലേക്കുള്ള ആഹ്വാനം ആണ് തങ്ങൾക്ക് മുന്നോട്ട് വെക്കാനുള്ളതെന്നാണ് യുഎഇ അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാഷിമി പറഞ്ഞു.
ആറു മാസത്തേക്ക് മുന്നോട്ട് പോകാനുള്ള അവശ്യ വസ്തു ശേഖരം രാജ്യത്തുണ്ടെന്നു യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാരി പറഞ്ഞു.

പടക്കങ്ങൾ ഉപയോഗിക്കുന്നതും കൈവശം വയ്ക്കുന്നതും കച്ചവടം ചെയ്യുന്നതും കർശനമായി വിലക്കി
വിസ കാലാവധി കഴിഞ്ഞ യാത്രക്കാർക്ക് യുഎഇ പിഴ ഒഴിവാക്കി
UAE waives overstay fines for those affected by airspace closure
UAE announces early spring break for schools, universities
Etihad extends suspension of commercial flights
മരുന്നുകളുടെയും മെഡിക്കൽ സപ്ലൈകളുടെയും ശേഖരം സുരക്ഷിതം
ഇറാൻ ആക്രമണങ്ങളെക്കുറിച്ച് വിവിധരാഷ്ട്ര നേതാക്കളുമായി യുഎഇ പ്രസിഡന്റ് സംഭാഷണം നടത്തി
Dubai Police step up Ramadan begging crackdown
