വിമാന സർവീസുകൾ റദ്ദാക്കിയ നടപടി നീട്ടി

മേഖലയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത്, യുഎഇയും സൗദി അറേബ്യയിലെ റിയാദ്, അബഹ, ദമ്മാം എന്നീ നഗരങ്ങളും തമ്മിലുള്ള വിമാന സർവീസുകൾ റദ്ദാക്കിയ നടപടി എത്തിഹാദ് എയർവേയ്‌സും ഫ്ലൈദുബായിയും നീട്ടി.

എആർഎൻ  ന്യൂസിന് നൽകിയ പ്രസ്താവനയിൽ, റിയാദിലേക്കും അബഹയിലേക്കുമുള്ള തങ്ങളുടെ ദുബായ് സർവീസുകൾ നവംബർ 27 വരെ റദ്ദാക്കിയതായി ഫ്ലൈദുബായ് അറിയിച്ചു. ദമ്മാമിലേക്കുള്ള സർവീസുകൾ നിലവിൽ പരിമിതമായ തോതിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.

അതേസമയം, എത്തിഹാദ് എയർവേയ്‌സ് തങ്ങളുടെ വെബ്‌സൈറ്റിൽ നൽകിയ യാത്രാ വിവരങ്ങളിൽ, അബുദാബിയിൽ നിന്ന് റിയാദിലേക്കും ദമ്മാമിലേക്കുമുള്ള എല്ലാ യാത്രാ, ചരക്ക് വിമാന സർവീസുകളും നവംബർ 30 വരെ റദ്ദാക്കിയതായി വ്യക്തമാക്കി.

അബുദാബിയും സൗദി അറേബ്യയും തമ്മിലുള്ള മറ്റ് വിമാന സർവീസുകളെല്ലാം നിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും എയർലൈൻ അറിയിച്ചു.

സാഹചര്യം തുടർന്നും നിരീക്ഷിക്കുമെന്നും, ഔദ്യോഗിക മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കളെ വിവരങ്ങൾ അറിയിക്കുമെന്നും എയർലൈനുകൾ വ്യക്തമാക്കി.

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ, സാധാരണക്കാർ, പൊതു അടിസ്ഥാന സൗകര്യങ്ങൾ, എണ്ണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഒക്ടോബർ ആദ്യം മുതൽ തന്നെ ഇവിടെ വിമാന സർവീസുകൾ നിർത്തിവെച്ചിരിക്കുകയാണ്.

More from Local News

Blogs