ഗാസ മുനമ്പിലെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു
യു എ ഇ ഉപപ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, സൈപ്രസ് വിദേശകാര്യ മന്ത്രി ഡോ. കോൺസ്റ്റാൻ്റിനോസ് കോംബോസുമായി പശ്ചിമേഷ്യയിലെ സംഭവവികാസങ്ങളെക്കുറിച്ചു ചർച്ച നടത്തി. ഗാസ മുനമ്പിലെ മാനുഷിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള വഴികളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. മേഖലയിൽ തീവ്രവാദവും സംഘർഷവും അക്രമവും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഗാസ മുനമ്പിലെ എല്ലാ സിവിലിയൻമാരുടെയും സുരക്ഷാ ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക പിന്തുണ നൽകേണ്ടതിൻ്റെയും വെടി നിർത്തൽ അടിയന്തിരമായി നടപ്പിലാക്കേണ്ടതിൻെറയും ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
വെടി നിർത്തൽ ഉറപ്പാക്കാൻ എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങളുടെയും ആവശ്യകത ഷെയ്ഖ് അബ്ദുല്ല ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും തന്ത്രപരമായ പങ്കാളിത്ത ബന്ധവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളും അവർ ചർച്ച ചെയ്തു.

UAE fuel prices to drop in February
UAE reopens renovated Sheikh Zayed Child Care Complex in Istanbul
UAE President reaffirms support for regional security, stability
UAE gifts memorial monument to Kuwait
Sharjah Ruler receives Portugal’s highest cultural honour
8 drivers face legal action in Sharjah for dangerous stunts during rain
UAE, Russian Presidents hold talks in Moscow
Sheikh Theyab reviews progress on Etihad Rail ahead of launch
