അടിയന്തര സാഹചര്യങ്ങളിൽ ഹൈക്കർമാർ 999 നമ്പറിൽ ബന്ധപ്പെടണമെന്നും അല്ലെങ്കിൽ ദുബായ് പോലീസ് സ്മാർട്ട് ആപ്ലിക്കേഷനിലെ SOS ഫീച്ചർ ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
ഹത്തയിൽ ഹൈക്കിങിനിടെ കുടുങ്ങിയ രണ്ട് വിനോദസഞ്ചാരികളെ ദുബായ് പോലീസും ഹത്ത ബ്രേവ് യൂണിറ്റും ചേർന്ന് രക്ഷപ്പെടുത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിനോദസഞ്ചാരികളുടെ സന്ദേശം പോലീസിന് ലഭിക്കുന്നത് .തുടർന്ന് പ്രത്യേക സംഘങ്ങളെ ഉടൻ വിന്യസിച്ചതായി ഹത്ത പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ മുബാറക് അൽ കെറ്റ്ബി പറഞ്ഞു. ഡ്രോണുകൾ ഉപയോഗിച്ചാണ് ഇവരുള്ള സ്ഥാനം പോലീസ് കണ്ടെത്തിയത്.
അടിയന്തര സാഹചര്യങ്ങളിൽ 24 മണിക്കൂറും കാര്യക്ഷമമായി പ്രതികരിക്കുന്നതിന്, പരിഷ്കരിച്ച വാഹനങ്ങൾ, രാത്രി പ്രവർത്തനങ്ങൾക്കുള്ള തെർമൽ ഡ്രോണുകൾ, LED ലൈറ്റിംഗ് സംവിധാനങ്ങൾ എന്നിവയുൾപ്പെടെ നിരവധി പ്രത്യേക ഉപകരണങ്ങൾ ഹത്ത ബ്രേവ് യൂണിറ്റിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് ബ്രിഗേഡിയർ അൽ കെറ്റ്ബി പറഞ്ഞു. അടിയന്തര സാഹചര്യങ്ങളിൽ ഹൈക്കർമാർ 999 നമ്പറിൽ ബന്ധപ്പെടണമെന്നും അല്ലെങ്കിൽ ദുബായ് പോലീസ് സ്മാർട്ട് ആപ്ലിക്കേഷനിലെ SOS ഫീച്ചർ ഉപയോഗിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

UAE President calls for stronger global cooperation at G7 Summit
UAE foils drug distribution plot, dismantles criminal network
UAE President meets US President on sidelines of G7 Summit
Emirati Media Forum to address misinformation, AI and industry transformation
UAE introduces new Emiratisation rules for healthcare sector
ജി7 ഉച്ചകോടിക്കിടെ ഷെയ്ഖ് മുഹമ്മദ് - ഇമ്മാനുവൽ മാക്രോൺ കൂടിക്കാഴ്ച
ഗാസയിലേക്ക് വീണ്ടും യു എ ഇ സഹായം
