1.54 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യ പാക്കേജിന് അംഗീകാരം നൽകി ഷെയ്ഖ് ഖാലിദ്

  1.41 ബില്യൺ ദിർഹത്തിന്റെ ഭവന വായ്പകളും 1.51 ബില്യൺ ദിർഹത്തിന്റെ ഭവന ഗ്രാന്റുകളും റെഡി ടു -ബിൽറ്റ് വീടുകളും ഇതിൽ  ഉൾപ്പെടുന്നു

ഈദ് അൽ അദ്ഹയ്ക്ക് മുന്നോടിയായി 1,074 പൗരന്മാർക്ക് 1.54 ബില്യൺ ദിർഹത്തിന്റെ ഭവന ആനുകൂല്യ പാക്കേജിന് അംഗീകാരം നൽകി അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ.  929 പൗരന്മാർക്ക് ഭവന ആനുകൂല്യ പാക്കേജിന്റെ  പ്രയോജനം ലഭിക്കും. 1.41 ബില്യൺ ദിർഹത്തിന്റെ ഭവന വായ്പകളും 1.51 ബില്യൺ ദിർഹത്തിന്റെ ഭവന ഗ്രാന്റുകളും റെഡി ടു -ബിൽറ്റ് വീടുകളും ഇതിൽ  ഉൾപ്പെടുന്നു. യു എ ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശങ്ങൾ പാലിച്ചാണ് ഇത് നടപ്പിലാക്കുന്നത്. 2026 ലെ രണ്ടാമത്തെ ഭവന പാക്കേജാണിത്.
പരിമിത വരുമാനമുള്ള മുതിർന്ന പൗരന്മാർ, വിരമിച്ചവർ, മരിച്ചവരുടെ കുടുംബങ്ങൾ എന്നിവർക്കുള്ള 123 മില്യൺ ദിർഹം മൂല്യമുള്ള വായ്പ തിരിച്ചടവ് ഇളവുകളും ഇതിൽ ഉൾപ്പെടുന്നു. 145 മുതിർന്ന പൗരന്മാർക്ക് ഇതിന്റെ ഗുണം ലഭിക്കും. 

അബുദാബി പൗരന്മാർക്ക് വിതരണം ചെയ്ത ഭവന ആനുകൂല്യങ്ങളുടെ ആകെ മൂല്യം  5.76 ബില്യൺ ദിർഹം  ആയി കണക്കാക്കുന്നു. സുസ്ഥിരമായ ഭവന  പദ്ധതികളിലൂടെ  പൗരന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന് ഉറപ്പാക്കുന്നതിനൊപ്പം സാമൂഹിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുള്ള യുഎഇയുടെ    ശ്രമങ്ങളും ഇതിലൂടെ വ്യക്തമാകുന്നു. 

More from Local News

Blogs