137 മിസൈലുകളിൽ 132 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും അഞ്ചെണ്ണം കടലിൽ വീണുവെന്നും അധികൃതർ സ്ഥിരീകരിച്ചു. കണ്ടെത്തിയ 209 ഡ്രോണുകളിൽ 195 എണ്ണം തടഞ്ഞുനിർത്തി
ഇറാനിയൻ ആക്രമണം ആരംഭിച്ചതിനുശേഷം, 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും രാജ്യത്തേക്ക് വിക്ഷേപിച്ചതായി യുഎഇ പ്രതിരോധ സേന കണ്ടെത്തി. 137 മിസൈലുകളിൽ 132 എണ്ണം നശിപ്പിക്കപ്പെട്ടുവെന്നും അഞ്ചെണ്ണം കടലിൽ വീണുവെന്നും അധികൃതർ സ്ഥിരീകരിച്ചു. കണ്ടെത്തിയ 209 ഡ്രോണുകളിൽ 195 എണ്ണം തടഞ്ഞുനിർത്തി, 14 എണ്ണം രാജ്യത്തിന്റെ വിവിധയിടങ്ങളിലും ജലാശയങ്ങളിലും ലാൻഡ് ചെയ്തുവെന്നും , ഇത് ചെറിയ ഭൗതിക നാശനഷ്ടങ്ങൾക്ക് കാരണമായിയെന്നും അധികൃതർ അറിയിച്ചു.
ഇന്റർസെപ്റ്ററുകളിൽ നിന്നുള്ള അവശിഷ്ടങ്ങൾ വീണസ്ഥലങ്ങൾ സുരക്ഷിതമാക്കുന്നതിനും പൊതു സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടിക്രമങ്ങൾ ഉടൻ ആരംഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ആക്രമണത്തെ മന്ത്രാലയം ശക്തമായി അപലപിച്ചു. ദേശീയ പരമാധികാരത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ലംഘനവുമാണെന്ന് മന്ത്രാലയം വിശേഷിപ്പിച്ചു. തങ്ങളുടെ പ്രദേശത്തെയും ജനങ്ങളെയും സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും യുഎഇസ്ഥിരീകരിച്ചു.

Drone interception causes minor injuries in Dubai
ഗ്ലൈഡറുകൾ, ഡ്രോണുകൾ, വിനോദ വിമാനങ്ങൾ എന്നിവയുടെ എല്ലാ ഫ്ലൈറ്റ് പെർമിറ്റുകളും ഒരു ആഴ്ചത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി യുഎഇയുടെ ജനറൽ ഏവിയേഷൻ അതോറിറ്റി
എല്ലാ സർവ്വീസുകളും ഇന്നുച്ചയ്ക്ക് മൂന്നുമണിവരെ താൽക്കാലികമായി റദ്ദ് ചെയ്തതായി എമിറേറ്റ്സ് എയർ ലൈനും ഫ്ലൈ ദുബായിയും
Etihad extends suspension of operations
ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു.
ട്രാൻസിറ്റ് യാത്രക്കാർക്ക് താൽക്കാലിക താമസ സൗകര്യവും ഭക്ഷണവും ഒരുക്കിയതായി യു എ ഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി
Drone intercepted near Abu Dhabi Airport; debris causes fatality
Civil Defence teams tackle fire at Jebel Ali Port
