പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഇന്ന് (ഞായറാഴ്ച്ച) നടന്ന ആക്രമണത്തിൽ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 16 ബാലിസ്റ്റിക് മിസൈലുകളും 113 ഡ്രോണുകളും പ്രതിരോധിച്ചതായി യു.എ.ഇ അറിയിച്ചു.
17 ബാലിസ്റ്റിക് മിസൈലുകളാണ് ഇന്ന്(ഞായറാഴ്ച്ച) കണ്ടെത്തിയത്. ഇതിൽ 16 എണ്ണം പ്രതിരോധിച്ചതായും ഒന്ന് കടലിൽ വീണതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ആകെ 117 ഡ്രോണുകളും തിരിച്ചറിഞ്ഞു, ഇതിൽ113 എണ്ണം തടഞ്ഞു, നാലെണ്ണം യുഎഇ അതിർത്തിക്കുള്ളിൽ വീണതായും മന്ത്രാലയം വ്യക്തമാക്കി.
ഇറാനിയൻ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം, 238 ബാലിസ്റ്റിക് മിസൈലുകളാണ് കണ്ടെത്തിയത്. ഇതിൽ 221 എണ്ണം തടഞ്ഞു, 15 എണ്ണം കടലിൽ വീണു, രണ്ട് എണ്ണം യുഎഇ അതിർത്തിക്കുള്ളിൽ പതിച്ചതായും മന്ത്രാലയം അറിയിച്ചു.
മൊത്തം 1,422 ഇറാനിയൻ ഡ്രോണുകൾ കണ്ടെത്തി. 1,342 എണ്ണം പ്രതിരോധിച്ചു, 80 എണ്ണം രാജ്യത്തിനുള്ളിൽ വീണു എന്നും അധികൃതർ റിപ്പോർട്ട് ചെയ്തു.
കൂടാതെ, എട്ട് ക്രൂയിസ് മിസൈലുകൾ തിരിച്ചറിഞ്ഞ് നശിപ്പിച്ചുവെന്നും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണങ്ങളിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം അറിയിച്ചു.
യുഎഇ, ഈജിപ്ത്, സുഡാൻ, എത്യോപ്യ, ഫിലിപ്പീൻസ്, പാകിസ്ഥാൻ, ഇറാൻ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസർബൈജാൻ, യെമൻ, ഉഗാണ്ട, എറിത്രിയ, ലെബനൻ, അഫ്ഗാനിസ്ഥാൻ, ബഹ്റൈൻ, കൊമോറോസ്, തുർക്കി എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 112 പേർക്ക് പരിക്കേറ്റു.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും നേരെയുള്ള ഏത് ഭീഷണികളെയും നേരിടാൻ രാജ്യം സജ്ജരാണെന്നും സായുധ സേന അതീവ ജാഗ്രതയിലാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

UAE announces suspension of Iranian airlines' flights
10 million meals for Gaza in tribute to late Sheikh Ahmed bin Rashid
UAE steps up winter relief efforts for Gaza families
Sheikh Abdullah meets President of Ecuador on UNGA81 sidelines
Dubai Police trains school bus drivers and supervisors on student safety
H.H. Sheikh Mohammed receives condolences on passing of Sheikh Ahmed
UAE welcomes US statement on Sudan peace efforts
UAE among global leaders in nuclear security progress
